Breaking News

എസ് വൈ എസ് ബദിയടുക്ക സോൺ സ്നേഹ ലോകം സഫറെ മുഹബ്ബത്തിന് ബദിയടുക്ക കന്യാന കൺവൻഷൻ ഹാളിൽ വച്ച് പ്രൗഢോപ്രൗഢോജ്വലമായ തുടക്കം



ബദിയടുക്ക : പ്രവാചകർ മുഹമ്മദ് നബിയുടെ ജൻമദിനത്തിന് 1500 തികഞ്ഞ  സവിശേഷ സാഹചര്യത്തിൽ  തിരുനബിയുടെ(സ്വ) സ്നേഹസന്ദേശങ്ങളും ദർശനങ്ങളും സമകാലിക സമൂഹത്തിൽ കൂടുതൽ പ്രസക്തമാക്കുക എന്ന ലക്ഷ്യത്തിൽ എസ് വൈ എസ് ബദിയടുക്ക സോൺ സംഘടിപ്പിക്കുന്ന സ്നേഹ ലോകം സമ്മേളനത്തിന്  പൈക്കം മഖാം സിയാറത്തോടെ  തുടക്കമായി.     

പൈക്കം മഖാം സിയാറത്തിന് നേതൃoത്വം നൽകി സയ്യിദ് യു പി എസ് അലവിക്കോയ ജിഫ്രി തങ്ങൾ അർളടുക്ക ജാഥാ നായകൻ സിദ്ദീഖ് ഹനീഫി അന്നടുക്കക്ക് പതാക കൈമാറി. സകരിയ്യ പൈക്കയുടെ അധ്യക്ഷതയിൽ ദാറുൽ ഇഹ്സാൻ വർക്കിംഗ് സെക്രട്ടറി ബഷീർ സഖാഫി കൊല്യം ഉദ്ഘാടനം ചെയ്തു,എസ് വൈ എസ് ബദിയടുക്ക സോൺ ജന.സെക്രട്ടറി ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച സന്ദേശ പ്രഭാഷണം നടത്തി.

എ കെ സഖാഫി കന്യാന, മൊയ്തുട്ടി ഹാജി നെക്രാജെ, ഹമീദലി മാവിനക്കട്ട, ഇഖ്ബാൽ ആലങ്കോൾ, താജുദ്ധീൻ ഹാജി നെല്ലിക്കട്ട, ഒ പി ഹനീഫ്, ഹുസൈൻ സഖാഫി, അബ്ദുറസ്സാഖ് മുസ്ലിയാർ പുണ്ടൂർ അഭിവാദ്യം അറിയിക്കും. 37 കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പെർള ടൗണിൽ സമാപിക്കും.വെള്ളിയാഴ്ച വൈകിട്ട് എതിർത്തോട് നിന്നും ബദിയടുക്കയിലെ സമ്മേളന നഗരിയിലേക്ക് വാഹനങ്ങളുടെ അകമ്പടി ആനയിച്ചു.

  ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയർമാൻ മൊയ്തു ഹാജി നെക്രാജെ പതാക ഉയർത്തി.

തുടർന്ന് നടന്ന ഗ്രാൻ്റ് മൗലിദ് ജൽസക്ക് സയ്യിദ് ജലാലുദ്ധീൻ ഹാദി ബൺപ്പത്തടുക്ക നേതൃത്വം നൽകി.11 മണിക്ക് സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ രിസാലത്ത് അവതരിപ്പിച്ചു.



മദ്ധ്യമ നിലപാടിനസൗന്ദര്യം സ്വാദിഖ് മാസ്റ്റർ വെളിമുക്കും,  തിരുനബിയുടെ കർമ ഭൂമിക 

 സിദ്ദീഖ് സഖാഫി ആവളവും, നബി സ്നേഹത്തിന്റെ മധുരം സയ്യിദ് അഹ്മദ് ജലാലുദ്ദീൻ അൽ ബുഖാരി തങ്ങളും അവതരിച്ചു. 

ഉച്ചക്ക് നടക്കുന്ന തൊഴിലാളികൾക്കുളള  സ്നേഹ വിരുന്നിൽ അബൂബക്കർ ഫൈസി കുമ്പടാജ സംസാരിക്കും.

 ഹുസ്വത്തുൻ ഹസന എന്ന വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന ജന.സെക്രട്ടറി എളമരം റഹ്മത്തുല്ല സഖാഫി സംസാരിക്കും.

 ഇക്റാം സെഷൻ എ ബി കുട്ടിയാനം ഉദ്ഘാടനം ചെയ്യും.

 പൂർണ്ണതയുടെ  മനുഷ്യകാവ്യം സെമിനാറിൽ 

കരീം മാസ്റ്റർ ദർബാർക്കട്ട,ഇർഫാദ് മായിപ്പാടി സംബന്ധിക്കും.

  വൈകിട്ട് 4.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.സ്വാമി ആത്മദാസ് യെമി തൃശൂർ മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7 മണിക്ക് കാന്തപുരം അബ്ദുലെത്തീഫ്  സഖാഫി 

സ്നേഹ പ്രഭാഷണം നടത്തി മദനീയം മജ്ലിസിന് നേതൃത്വം നൽകും.എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം സമാപന കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകും. സ്നേഹ ലോകം സമ്മേളന സോവനീർ  ചടങ്ങിൽ പ്രകാശിപ്പിച്ചു.


 ഫോട്ടോ : എസ് വൈ എസ് ബദിയടുക്ക സോ ൺ സ്നേഹലോകം സമ്മേളനോപഹാരം "പൈതൃകം' സുവനീർവനീർ പ്രകാശനം ബായാർ തങ്ങൾ പൗരപ്രമുഖൻ അബ്ദുൽ ഖാദർ ഹാജി കൊല്ല്യത്തിന് നൽകി പ്രകാശനം ചെയ്യുന്നു.

 സയ്യിദ് യു പി എസ്സ തങ്ങൾ അർളടുക്ക, സയ്യിദ്  പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ,സയ്യിദ് സൈനുൽ ആബിദീൻ എൻമൂർ തങ്ങൾ, സയ്യിദ് അലവി ക്കോയ തങ്ങൾ,കാട്ടുകുക്കെ ഇമ്പിച്ചിക്കോയ തങ്ങൾ, ബി എസ് അബ്ദുല്ല ഫൈസി, 

കെ എച് അബ്ദുല്ല മാസ്റ്റർ,എം പി അബ്ദുല്ല ഫൈസി,ഇബ്രാഹിം ദാരിമി ഗുണാജെ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ, ബി എസ് അബദുല്ല കുഞ്ഞി ഫൈസി, ഇബ്റാഹിം ദാരിമി ഗുണാജെ, ബഷീർ സഖാഫി കൊല്യം, എ കെ സഖാഫി കന്യാന, എസ് മുഹമ്മദ് മുസ്ലിയാർ, ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച,ഹനീഫ് സഅദി ആരിക്കാടി, ശംഷാദ് ഹിമമി, ഹമീദലി മാവിനക്കട്ട, ഇഖ്ബാൽ ആeeങ്കൾ പ്രസംഗിക്കും.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments