കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടതോടെ ആക്രമിച്ച് ഭര്‍ത്താവ്; 24കാരിയുടെ തലയ്ക്ക് പരിക്ക്.
അടൂർ : കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭര്‍ത്താവ്. ഭാര്യ വൃന്ദയെ അടൂർ ഡിവൈഎസ്പി ഓഫിസിനു മുന്നില്‍വെച്ചാണ് ഭർത്താവ് റോജന്‍ ആക്രമിച്ചത്.
പൊലീസ് സംരക്ഷണയില്‍ സ്ത്രീയെ കോടതിയിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു സംഭവം.അടിയേറ്റു നിലത്ത് വീണ സ്ത്രീയുടെ തല പൊട്ടി. അടൂർ മൂന്നാളം സ്വദേശി വൃന്ദ വിജയനാണ് പരുക്കേറ്റത്. കാണാതാകല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകും വഴിയാണ് 24-കാരിയെ ഭർത്താവ് റോജന്‍ അടിച്ചു താഴെയിട്ടത്. വൃന്ദയെ കാണാനില്ലെന്ന് ഭര്‍ത്താവ് റോജന്‍റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കാമുകന്‍ അനുരാഗിന്‍റെ കൂടെ പോയെന്നായിരുന്നു പരാതി.
പ്രണയിച്ചു വിവാഹം കഴിച്ച യുവതി അതിനു ഒത്താശ ചെയ്ത ആൾക്കൊപ്പം അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഒളിച്ചോടി! യുവതിയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്തു കൂടിയാണ് കാമുകൻ. വിവരമറിഞ്ഞു വിദേശത്തു നിന്നെത്തിയ ഭർത്താവ് കാമുകനൊപ്പം കണ്ട ഭാര്യയെ പൊലീസ് സ്റ്റേഷനു സമീപം വച്ച് അടിച്ചു വീഴ്ത്തി. തല്ലു കൊണ്ടു ഭാര്യയുടെ തല പൊട്ടി. യുവതിയെ ആശുപത്രിയിൽ എത്തിച്ച് തുന്നലിട്ടു.
പന്തളം സ്വദേശിയായ യുവതി ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് അഞ്ച് വർഷം മുൻപാണ് അടൂർ സ്വദേശിയെ വിവാഹം കഴിച്ചത്. ഇവർക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
ഭർത്താവ് വിദേശത്തു ജോലി ചെയ്യുകയാണ്. ഇവരുടെ വിവാഹത്തിനു എല്ലാ സഹായങ്ങളും ചെയ്തത് യുവാവിന്റെ ഉറ്റ സുഹൃത്താണ്. ഇയാൾക്കൊപ്പം യുവതി വ്യാഴാഴ്ച രാവിലെയാണ് പോയത്.പിന്നാലെ യുവതിയേയും കുഞ്ഞിനേയും കാണാനില്ലെന്നു പറഞ്ഞു ഭർതൃ മാതാവ് പൊലീസിൽ പരാതി നൽകി. തുടർന്നു അമ്മയേയും കുഞ്ഞിനേയും പൊലീസ് കാമുകനൊപ്പം കണ്ടെത്തി. സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തി. യുവതി പോയതറിഞ്ഞു വെള്ളിയാഴ്ച രാവിലെ ഭർത്താവ് വിദേശത്തു നിന്നെത്തുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് വഴിയില്‍ കാത്തുനിന്ന ഭര്‍ത്താവ് റോജന്‍ ആക്രമിച്ചത്.
യുവതിയെ ഭര്‍ത്താവ് തള്ളിയിട്ടതല്ലെന്നും കയ്യിലിരുന്ന ആയുധം കൊണ്ട് ആക്രമിച്ചതാണെന്നും പറയുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് റോജനെ പിടികൂടി. ഗള്‍ഫിലായിരുന്ന റോജന്‍, ഭാര്യയെ കാണാനില്ലെന്ന വിവരം അറിഞ്ഞ് നാട്ടിലെത്തിയതാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.യുവതിയെ കോടതി അവരുടെ അമ്മയ്ക്കൊപ്പം വിട്ടു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments