Breaking News

വേൾഡ് റാലി ചാമ്പ്യൻഷിപ്പ്-2025 മൂസ ഷരീഫ്- നവീൻ പുലിഗില്ല സഖ്യം ഇന്ന് സൗദിയിൽ കളത്തിലിറങ്ങും.

കാസറഗോഡ് : സൗദി അറേബ്യയിൽ നാളെ മുതൽ നടക്കുന്ന  വേൾഡ് റാലി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ റാലി പ്രതാപത്തെ ഉയർത്തിക്കാട്ടാൻ ഇന്ത്യൻ താരങ്ങളായ ഡ്രൈവർ നവീൻ പുലിഗില്ലയും സഹഡ്രൈവർ മൂസ ഷരീഫും  കളത്തിലിറങ്ങുന്നു. നവംബർ 29 വരെ മത്സരം നീണ്ടുനിൽക്കും.

ഇന്ത്യൻ മോട്ടോർസ്പോർട്ടിന്‍റെ അഭിമാന നിമിഷമായി, ഈ വർഷം മാർച്ചിൽ നടന്ന കെനിയ റൗണ്ടിൽ ആദ്യമായി WRC-യിൽ ഒരുമിച്ചു അരങ്ങേറ്റം കുറിച്ച ആദ്യ പൂർണ്ണ ഇന്ത്യൻ ഡ്രൈവർ–കോ-ഡ്രൈവർ കൂട്ടുകെട്ടായ നവീനും മൂസയും, ഇപ്പോൾ WRC-3 വിഭാഗത്തിൽ അവരുടെ രണ്ടാമത്തെ മത്സരത്തിന് ഒരുങ്ങുകയാണ്.

ഹൈദരാബാദിലെ നവീൻ പുലിഗില്ല അടുത്തിടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ടാൻസാനിയ റാലിയിൽ അദ്ദേഹം പോഡിയം ഫിനിഷ് നേടിയപ്പോൾ, സഹഡ്രൈവർ മൂസ ഷരീഫിന്റെ 100-ാമത്തെ അന്താരാഷ്ട്ര റാലിയെന്ന അടയാളവും അവിടെ പതിഞ്ഞു. കൂടാതെ, ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പ് (INRC) റൗണ്ടായ കോർഗിലെ റോബസ്റ്റ റാലിയിൽ 3T വിഭാഗത്തിൽ നവീൻ വിജയം നേടി.

കാസർഗോഡ്കാരനായ  മൂസ ഷരീഫ് ഇതിനകം 343 റാലികളും 101 അന്താരാഷ്ട്ര മത്സരങ്ങളും പിന്നിട്ട കാർ റാലി ഇതിഹാസമാണ്. 2025 സീസണിലെ 17-ആം മത്സരത്തിലേക്കാണ് അദ്ദേഹം പ്രവേശിക്കുന്നത്.  അന്താരാഷ്ട്ര റാലികളിൽ പരിചയസമ്പന്നനായ ഷരീഫ്  പെയ്‌സ് നോട്ട് കമാൻഡ് ചെയ്യുന്നതിൽ വിദഗ്ധനാണ്. ഇത് ഈ ടീമിന് ഏറെ ആത്മവിശ്വാസം പകരുന്നു. സൗദി അറേബ്യയിലെ കടുപ്പമേറിയ ഭൂപ്രദേശങ്ങളിൽ ഷെരീഫിന്റെ പരിചയസമ്പത്ത്  നിർണായകമാകും.

നൈറോബിയിലെ ആഫ്രിക്ക എക്കോ സ്പോർട്സ് തയ്യാറാക്കിയ ഫോഡ് ഫിയസ്റ്റ റാലി3 കാർ ഉപയോഗിച്ചാണ് ഇവർ മത്സരിക്കുന്നത്. 41 ടീമുകൾ മത്സരത്തിനിറങ്ങുന്ന സാഹചര്യത്തിൽ മത്സരം കടുക്കുമെങ്കിലും, നവീനും മൂസയും പ്രതീക്ഷ വെച്ച് പുലർത്തുന്നു.

2025ലെ WRC സൗദി റാലിയിൽ 17 പ്രത്യേക ഘട്ടങ്ങളായി 319 കിലോമീറ്റർ മത്സര ദൂരം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മൊത്തം ദൂരം 1,221 കിലോമീറ്റർ ആണ്. ഏക ഇന്ത്യൻ ടീമായി നവീനും മൂസയും ദേശീയ പതാക അഭിമാനത്തോടെ ഉയർത്തിപിടിക്കും.

കഴിഞ്ഞ രണ്ട് വർഷങ്ങളായി INRCയിലെ സ്ഥിരസാന്നിധ്യമായ നവീൻ, 2024ൽ ന്യൂസിലാൻഡിൽ നടന്ന ഏഷ്യ പസഫിക് റാലി ചാമ്പ്യൻഷിപ്പിലൂടെയാണ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. കൃത്യതയും പ്രതിജ്ഞാബദ്ധതയും നിറഞ്ഞ ഡ്രൈവിംഗ് ശൈലിയും കൊണ്ടു അറിയപ്പെടുന്ന നവീൻ, 33 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള മൂസയുമായി ശക്തമായ കൂട്ടുകെട്ടാണ് തീർത്തിരിക്കുന്നത്.


“ഇത് ഞങ്ങൾക്കും ഇന്ത്യൻ റാലി ലോകത്തിനും ഒരു അഭിമാന നിമിഷമാണ്. പൂർണ്ണമായ ഒരു ഇന്ത്യൻ ഡ്രൈവർ–കോഡ്രൈവർ കൂട്ടുകെട്ടായി WRCയിൽ അരങ്ങേറ്റം കുറിക്കുക എന്നത് ഞങ്ങളുടെ സ്വപ്നം ആയിരുന്നു, അത് സാധ്യമായി".ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയ്ക്ക് ലോക റാലി സർക്യൂട്ടിൽ ശക്തമായ സാന്നിധ്യമുണ്ടെന്ന് തെളിയിക്കാൻ ശ്രമിക്കുമെന്ന് ഈ സഖ്യം പറയുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments