Breaking News

ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കാസർഗോഡ് :  എട്ടാമത് ദേശീയ പ്രകൃതി ചികിത്സ ദിനാചരണത്തിൻ്റെ ഭാഗമായി കാസറഗോഡ് ജില്ലാ നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ ഗവൺമെൻ്റ് ആയുർവേദ ആശുപത്രി നുള്ളിപ്പാടിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  
       ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ  ഡോ: എ. ഇന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ: നിഖില നാരായണൻ  സ്വാഗതവും ഹോമിയോപ്പതി   ഡിഎംഒ ഡോ: എ.കെ. രേഷ്മ ഉൽഘാടനവും നിർവഹിച്ചു. കാസർഗോഡ് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: മഹേഷ്. പി. എസ്, മെഡിക്കൽ ഓഫീസർമാരായ ഡോ: ശബ്ന. പി, ഡോ: പ്രിയ. പി എന്നിവർ   ആശംസകൾ അറിയിച്ചു. പരിപാടിയുടെ വിഷയ അവതരണം ഡോ: പ്രതിഭ.കെ നടത്തുകയും തുടർന്ന് ഈ വർഷത്തെ പ്രകൃതി ചികിത്സ ദിനത്തിന്റെ പ്രമേയമായ അമിതവണ്ണം എങ്ങനെ പ്രകൃതി ചികിത്സയിലൂടെ നിയന്ത്രിക്കാം എന്നതിനെ പറ്റി  സൗഖ്യം ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ: ഷിംജി. പി. നായർ ആധികാരികമായി ക്ലാസ്സ്‌ എടുത്തു.  ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ:സ്വപ്ന. കെ.എസ് നന്ദി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments