26-മത് കേരള സ്പെഷ്യൽ സ്കൂൾ കലോത്സവം തിരുരിൽ
27 , 28 . 29 ( വ്യാഴം . വെള്ളി , ശനി ) ദിവസങ്ങളിലായി തിരൂരിൽ വെച്ച് നടക്കുകയാണ്.
സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകളെ പരിപോഷി പ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ കലോത്സവം നടത്തുന്നത്. കലോത്സവത്തിൽ കാഴ്ച പരിമിതർ, കേൾവി പരിമിതർ, മാനസിക വെല്ലുവിളി നേടുന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാരും കലാകാരി കളും മാറ്റുരയക്കുന്നു . 105ഓളം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്
കലാമേളയുടെ ഒന്നാം ദിവസമായ 27ന് മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മത്സരങ്ങളാണ് പ്രധാനമായും നടത്തപ്പെടുന്നത്.
തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മുഖ്യ വേദിയാവും . എസ്. എസ്. എം പോളിടെക്നിക് കോളേജ് , ഗവൺമെൻറ് എൽപി സ്കൂൾ തെക്കുമുറി ( പഞ്ചമി ) , വ എൻ. എസ്. എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തിരൂർ എന്നിവ യാണ് മറ്റ് വേദികൾ .
തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് പ്രധാന വേദികളും നാല് ഹാളുകളും ക്രമീകരിച്ചിരിക്കുന്നു. പോളിടെക്നിക് കോളേജിൽ ഒരു വേദിയും , ജിഎൽപിഎസ് തെക്കുമുറിയിൽ ഒരു വേദിയും ക്രമീകരിച്ചിട്ടുണ്ട്. 28ന് ബാൻഡ് ഡിസ്പ്ലേ മത്സരമാണ് എൻ. എസ്. എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത്.
ദിന്ന ശേഷി സൗഹൃദമായി പ്രത്യേകം റാമ്പടക്കം സജ്ജമാക്കിയ വേദികളിലാണ് മത്സരങ്ങൾ നടക്കുക . .മത്സരാർത്ഥികൾക്കുള്ള താമസ സൗകര്യങ്ങൾ കെ എച്ച് എം എച്ച് എസ് ആലത്തിയൂർ , ദാറുൽ ഖുർആൻ റസിഡൻഷ്യൽ സ്കൂൾ ആലത്തിയൂർ , ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ , ഫാത്തിമ മാതാ ഇ. എം. എൽപി സ്കൂൾ , ജി. എം യുപിഎസ് തിരൂർ , ജിഎം എൽപിഎസ് തൃക്കണ്ടിയൂർ , എം. ഡി.പിഎസ് യു പി. എസ് ഏഴൂർ , ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഏഴൂർ , ജെ. എം എച്ച് പരന്നേക്കാട് . ജി. വി. എച്ച് എസ്. എസ് ഗേൾസ് തിരൂർ , ജി. എം. യു .പി . എസ്. ബി.പി. അങ്ങാടി എന്നിവിടങ്ങളിലാണ് മത്സരാർ ത്ഥികൾക്കുള്ള താമസസൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ആയിരത്തോളം പേർക്ക് ഒരേസമയം ഇരുന്ന് കഴിക്കുവാൻ പാകത്തിലുള്ള ഭക്ഷണ പന്തലുകൾ ക്രമീകരിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങളിലും മത്സരാർത്ഥി കൾക്കും അധ്യാപകർക്കും പ്രഉച്ചഭക്ഷണം , ചായ , അത്താഴം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കലോത്സവം വ്യാഴാഴ്‌ച രാവിലെ 9. 30 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ. കെ. എസ് ഐ. എ. എസ് നിർവ്വഹിക്കും . സന്തോഷ് . സി.എ അഡീഷണൽ പൊതുവി ദ്യാഭ്യാസ ഡയറക്ടർ (അക്കാഡമിക് ) അധ്യക്ഷത വഹിക്കും തുഞ്ചത്തെഴുത്ത ച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി. ആർ . പ്രസാദ് മുഖ്യാതിഥി യാവും . ആർ . വിശ്വനാഥ് ഐ. പി എസ് . ( സൂപ്രണ്ട് ഓഫ് പോലീസ്) , പി. അബുബക്കർ ജോ . ഡയറക്ടർ , ആർ. കെ. ജയപ്രകാശ് , അൻവർ സാദത്ത് , ഡോ . സുപ്രിയ എ . ആർ; പി. വി. റഫീഖ് ( ഡി.ഡി മലപ്പുറം) , ബിയാട്രിസ് മരിയ ഹയർ സെക്കണ്ടറി റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ എന്നിവർ ആശംസകൾ നേരും . കലാ മേളയ്ക്ക് എത്തുന്നവരെ ബസ്റ്റാൻ്റിലും റെയിൽവേ സ്റ്റേഷനിലും സ്വീകരിച്ച് , പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ മത്സര കേന്ദ്രങ്ങളിലെത്തിക്കും.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
സി. എ. സന്തോഷ് ( എഡി. പി ഐ. )
ഡോ . ബാബു വർഗ്ഗീസ്സ്
മനോജ് ജോസ് ( ക്ൺവീനർ പബ്‌ളിസിറ്റി കമ്മിറ്റി )
അബ്ദുൾ മജീദ് ( ഫുഡ് കമ്മിറ്റി കൺവീനർ
ആർ രാജേഷ്( സ്റ്റേജ് & പന്തൽജോ. കൺവീനർ
അബദു സിയാദ്
പ്രോഗ്രാം ജോ. കൺവീനർ
ആർ . റഷീദ് സ്വീകരണ കമ്മിറ്റി കൺവീനർ
മൻസൂർ മാടമ്പാട്ട് ( വെൽഫ യർ കമ്മിറ്റി കൺവീനർ
എം. സി. രഹ്‌ന പ്രിൻസി പ്പാൾ
ടി . വി ദിനേശ് ( എച്ച്. എം. )

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments