പടന്നയിൽ കലങ്ങിമറിഞ്ഞ് യുഡിഎഫ് രാഷ്ട്രീയം
പ്രസിഡന്റ് പി.കെ.ഫൈസലിന്റെ പഞ്ചായത്തിൽ യുഡിഎഫ് രാഷ്ട്രീയം കലങ്ങി മറിയുന്നു. പത്രിക പിൻവലിക്കാനു ള്ള സമയം കഴിഞ്ഞിട്ടും കോൺഗ്രസ്-മുസ്ലിം ലീഗ് പാർട്ടികൾ തമ്മിലുള്ള സീറ്റ് തർക്കം തീർക്കാൻ കഴിയാത്ത തും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സജീവൻ സ്‌ഥാനവും പാർട്ടി അംഗത്വം തന്നെയും ഉപേക്ഷിക്കുന്നതും കനത്ത തിരിച്ചടിയാണ്.
കോൺഗ്രസ് ജയിച്ചു വരുന്ന വാർഡുകൾ പല കാരണങ്ങൾ പറഞ്ഞ് മുസ്‌ലിം ലീഗ് ഓരോ തവണയും കൈവശപ്പെടുത്തു ന്നതായി നേരത്തെ കോൺഗ്രസ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ആരോപണം ശരി വയ്ക്കുന്ന
രീതിയിൽ പതിറ്റാണ്ടുകളായി
കോൺഗ്രസ് വിജയിച്ചു വരുന്ന വാർഡ് ഇത്തവണയും സീറ്റ് വിഭജനത്തിൽ മുസ്‌ലിം ലീഗ് കയ്യടക്കിയെന്നാണ് കുറ്റപ്പെടുത്തൽ. ഇതോടെ യുഡിഎഫിൽ അസ്വാരസ്യം ശക്തമാ യി.
ഡിസിസി പ്രസിഡന്റിന്റെ നാട്ടിൽ സ്വന്തം പാർട്ടിക്കാർ തന്നെ പ്രസിഡന്റിനെതിരെ രം ഗത്തുവന്നതാണ് ജില്ലയിൽ കോൺഗ്രസിനു തലവേദന സൃഷ്ടിച്ചത്. കോൺഗ്രസ് ജയിക്കുന്ന വാർഡുകൾ മുസ്ലിം ലീഗിനു വിട്ടുനൽകുന്നതി ലൂടെ പ്രസിഡൻ്റ് സ്വന്തം അജൻഡ നടപ്പാക്കിയെന്ന കു റ്റപ്പെടുത്തൽ പ്രവർത്തകർ ഉന്നയിച്ചത് കോൺഗ്രസിനെ കുഴയ്ക്കുകയാണ്.
10 വർഷമായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പടന്ന. മുസ്ലിം ലീഗാണ് ഒന്നാം കക്ഷി. 2015ൽ കൈവിട്ട ഭരണം തിരിച്ചുപിടിക്കുന്നതിന് സിപിഎമ്മിന്റെ നേതൃത്വ ത്തിൽ ഇടതുമുന്നണി സർവശ ക്തിയും സമാഹരിച്ചു പോരാടു മ്പോഴാണ് എൽഡിഎഫ് ക്യാംപിൽ ആവേശം പകരുന്ന തരത്തിൽ
കോൺഗ്രസിലെയും പൊട്ടിത്തെറിയും
യുഡിഎഫിലെയും തർക്കവും.
സ്‌ഥാനാർഥി നിർണയത്തെച്ചൊല്ലി മൂന്ന് ദിവസം മുൻപ് മുസ്ലിം ലീഗിൽ ഉണ്ടായ കടുത്ത ഭിന്നത ഒരുവിധം ഒതുക്കിയപ്പോഴാണ് കോൺഗ്രസിലെ അസ്വ സ്ഥത ശക്തമായത്. യുഡിഎഫിലെ ഇരു പാർട്ടികളിലെയും നേതാക്കൾ ഭരണം കളയുന്ന അവസ്‌ഥയിലേക്ക് മുന്നണിയെ നയിക്കുകയാണെന്ന കുറ്റപ്പെടു ത്തലുമായി കോൺഗ്രസ്-ലീഗ് പ്രവർത്തകർ രംഗത്തുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments