Breaking News

എസ്.ഡി.പി.ഐ താനാളൂർ പഞ്ചായത്തിൽ 4 വാർഡുകളിലും 2 ബ്ലോക്ക് ഡിവിഷനുകളിലും ജനവിധി തേടും.

താനൂർ : ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താനാളൂർ പഞ്ചായത്തിൽ എസ്.ഡി.പി.ഐ നാലു വാർഡുകളിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഒന്നാം വാർഡിൽ വെള്ളിയത്ത് അൻവറും,8-ാം
വാർഡിൽ കെ.പി അബ്ദുറഹ്മാനും17-ാം
വാർഡിൽ സുഹാന ഷെറിനും,22-ാം
വാർഡിൽ സെലീന ഫിറോസും,താനൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ 12ൽ റഹ്‌യാനത്ത് റഹ്‌മാനും, താനാളൂർ  ഡിവിഷൻ 13ൽ നിന്നും പുന്നത്ത് വീട്ടിൽ മുഹമ്മദ്‌ അഷ്‌റഫും ജനവിധി തേടുമെന്നും ഭാരവാഹികൾ അറിയിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം മണ്ഡലം പ്രസിഡന്റ് സി.എം സദഖത്തുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ.പി അബ്ദുറഹ്മാൻ ട്രഷറർ അബ്ദുസമദ് മീനടത്തൂർ എന്നിവർ സംസാരിച്ചു. സ്ഥാനാർത്ഥികൾ 20ന് രാവിലെ 11 മണിക്ക് വരണാധികാരികൾക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
🟥🟩

No comments