Breaking News

പ്രവാസികൾക്ക് ഈ നമ്പറിൽ വിളിച്ച് സംശയ ങ്ങൾ തീർക്കാം;*പുതിയ കോൾ സെന്റർ*

തീവ്ര പരിഷ്കരണ പ്രവർത്തനങ്ങളുടെ (SIR) ഭാഗമായി  മലയാളികൾക്കായി പ്രത്യേക കോൾ സെന്ററും ഓൺലൈൻ സഹായ സംവിധാനവും പ്രവർത്തനം ആരംഭിച്ച തായി മുഖ്യ തെരഞ്ഞെ ടുപ്പ് ഓഫീസർ അറിയിച്ചു. പ്രവാസി കൾക്ക് വോട്ടർപട്ടിക സംബന്ധമായ സംശയ ങ്ങൾ തീർക്കാൻ 0471-2551965 എന്ന കോൾസെന്ററിൽ ഇന്ത്യൻ സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ വിളിക്കാം. കൂടാതെ overseaselectorsir26@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ സംശയ ങ്ങൾ അയയ്ക്കാനും സൗകര്യമുണ്ട്. സംസ്ഥാ നത്ത് എസ്.ഐ.ആർ. നടപടികൾ പുരോഗമി ക്കുന്നതിനിടെ വീടുകളി ലെത്തിയ ഉദ്യോഗസ്ഥർ 1.84 കോടി പേർക്ക് (66.27%) എന്യൂമറേഷൻ ഫോം ഇതിനകം വിതരണം ചെയ്ത‌ തായി അധികൃതർ അറിയിച്ചു. നാട്ടിൽ ഇല്ലാത്തതിനാൽ നോട്ടിസുകളും അറിയിപ്പുകളും സമയബന്ധിതമായി ലഭിക്കാതെ വരുന്നത് പ്രവാസികൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. വിലാസം മാറിയ വർ, പുതിയ സ്ഥലത്ത് താമസിക്കുന്നവർ, കുടുംബത്തോടൊപ്പം വിദേശത്തുള്ളവർ എന്നീ വിഭാഗക്കാർക്ക് കൂടുതൽ പ്രതിസന്ധി അനുഭവപ്പെടുന്നത്.


No comments