കാഞ്ഞങ്ങാട് : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ 61ആം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന കാസർഗോഡ് ജില്ലാ സമ്മേളനം സി എച്ച് നഗർ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്നു.
കാഞ്ഞങ്ങാട് : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ 61ആം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന കാസർഗോഡ് ജില്ലാ സമ്മേളനം സി ഏച് നഗറിൽ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടന്നു.
ജില്ലാപ്രസിഡന്റ് നാരായണ പൂജാരിയുടെ അധ്യക്ഷതത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി അബ്ദുൽസലാം ക്ഷേമനിധി ജില്ലാ ഓഫീസർ പങ്കെടുത്തു . മുഖ്യപ്രഭാഷണം സംസ്ഥാന ട്രഷറർ മുഹമ്മദ് ഷരീഫ് നിർവഹിച്ചു.സംഘടനാ സന്ദേശം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിജുലാൽ വായിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് സുഗുണൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ, ജില്ലാ സെക്രട്ടറി സന്തോഷ്, ജില്ലാ പ്രസിഡണ്ട് സന്തോഷ് പാലക്കാട്, ജില്ലാ പ്രസിഡണ്ട് സമദ് മലപ്പുറം, ജില്ലാ പ്രസിഡണ്ട് മുജീബ് ചുണ്ട, ജില്ലാ സെക്രട്ടറി ബിജു മന്ന, ജില്ലാ സെക്രട്ടറിയെ രഘു പുഷ്പ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര സ്വാഗതവും ജില്ലാ ട്രഷറർ രഘു വീർ പൈ നന്ദിയും പറഞ്ഞു.
കാസർഗോഡ് ജില്ലാ എൻഡോസൾഫാൻ ബാധിത ജില്ലയാണെന്നും എയിംസ് മെഡിക്കൽ കോളേജ് കാസറഗോഡിന് അനുവദിക്കണമെന്നും, അതുപോലെതന്നെ സമാന്തര ഹോട്ടൽ തട്ടുകടയെ നിരോധിക്കണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments