Breaking News

ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ മുഴുവൻ റിപ്പോര്‍ട്ടുകളും രോഗിക്ക് കൈമാറണം ; ഹൈകോടതി

ആശുപത്രി പ്രവർത്തനങ്ങള്‍ക്ക് മാർഗ്ഗ നിർദ്ദേശവുമായി ഹൈക്കോടതി. സേവനങ്ങള്‍, ചികിത്സാ നിരക്കുകള്‍ എന്നിവ പ്രദർശിപ്പിക്കണം. ഡോക്ടർമാരുടെ വിവരങ്ങള്‍, യോഗ്യത എന്നിവ സർക്കാരിന് കൈമാറണമെന്നും കോടതി. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെൻ്റ് ആക്‌ട് ആക്റ്റിൻ്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ആശുപത്രി ഉടമകള്‍, ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ എന്നിവർ നല്‍കിയ അപ്പീല്‍ ആണ് കോടതി തള്ളിയത്. ആരോഗ്യത്തോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിൻ്റെ ഭാഗമാണ് നിയമം എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിച്ച്‌ നില ഭദ്രമാക്കണം. പണമില്ല എന്ന പേരില്‍ ചികിത്സ നിഷേധിക്കരുത്. തുടർച്ചികിത്സ ആവശ്യമെങ്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം ആശുപത്രിക്കെന്നും ഹൈകോടതി പറഞ്ഞു. രോഗികളെ ഡിസ്ചാർജ് ചെയ്യുമ്പോള്‍ പരിശോധന ഫലങ്ങളും റിപ്പോർട്ടുകളും രോഗിക്ക് കൈമാറണം എന്നും കോടതി. സാധാരണ ചികിത്സകള്‍ക്ക് മുൻകൂട്ടി നിശ്ചയിച്ച അടിസ്ഥാന നിരക്ക് പ്രസിദ്ധീകരിക്കണം. അധികമായി വരുന്ന ചികിത്സകള്‍ക്ക് നിരക്ക് ഈടാക്കാം. പക്ഷേ രോഗിയെ കൃത്യമായി കാരണം ബോധ്യപ്പെടുത്തണം. ഓരോ ആശുപത്രിയുടെയും റിസപ്ഷനിലും വെബ്സൈറ്റിലും സാധാരണ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. സേവനങ്ങള്‍, മറ്റു വിവരങ്ങള്‍ അടങ്ങിയ ബ്രോഷർ പ്രസിദ്ധീകരിക്കണം. എല്ലാ ആശുപത്രികളിലും പരാതി പരിഹാര ഓഫീസറെ നിയോഗിക്കണം, പരാതിക്ക് റഫറൻസ് നമ്പർ സഹിതം രസീത് നല്‍കണം. പണം ഇല്ലാത്തതിൻ്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. നിർദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആശുപത്രികളുടെ രജിസ്ട്രേഷൻ ക്യാൻസല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും കോടതി. സിവില്‍ ക്രിമിനല്‍ നടപടികള്‍ക്ക് പുറമെ കടുത്ത പിഴയും ഈടാക്കും. സംസ്ഥാന സർക്കാർ ഇക്കാര്യം ദൃശ്യ, പത്ര മാധ്യമങ്ങളിലൂടെ മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണം. പ്രസ്തുത നിയമവും, അവകാശങ്ങളും സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്കായി ഒരുമാസം ബോധവല്‍ക്കരണം നടത്തണം. പരാതികള്‍ ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. പരിഹരിക്കാൻ കഴിയാത്ത ഗുരുതര സ്വഭാവത്തിലുള്ള വിഷയങ്ങള്‍ അതാത് ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് കൈമാറണം. ഉത്തരവ് പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ രോഗികള്‍ക്ക് പരാതിപ്പെടാം. ഉപഭോകൃത തർക്ക പരിഹാര കമ്മീഷനില്‍ പരാതികള്‍ അറിയിക്കാം. തട്ടിപ്പ് വഞ്ചന ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം. ഗൗരവ സ്വഭാവത്തിലുള്ള വിഷയങ്ങള്‍ ചീഫ് സെക്രട്ടറി തലത്തിലും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറാമെന്നും ഹൈകോടതി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments