Breaking News

തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 7 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു. മരം മുറിക്കുന്ന മെഷീൻ തിരിച്ചു ചോദിച്ചതിൽ നൽകാത്തതിനുള്ള വിരോധത്തിൽ കരിങ്കല്ല് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 7 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു.


ഉപ്പള : മരം മുറിക്കുന്ന മെഷീൻ തിരിച്ചു ചോദിച്ചതിൽ നൽകാത്തതിനുള്ള വിരോധത്തിൽ കരിങ്കല്ല് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതിക്ക്  7 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു.     
 ഉപ്പള ഗ്രാമത്തിൽ ഉപ്പള,  പോസ്റ്റ് ഓഫീസിന് സമീപം   പ്രതി വിജയ നായക്ക് പരാതിക്കാരനായ നാഗരാജ നായക്കിന് പൈസ നൽകാനുള്ള വകയിൽ കടമായി നൽകിയ മരം മുറിക്കുന്ന മെഷീൻ തിരിച്ചു ചോദിച്ചതിൽ നൽക്കാത്തതിനുള്ള വിരോധത്തിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്നു നാഗരാജ നയക്കിനെ തടഞ്ഞു നിർത്തി കൊല്ലണമെന്ന ഉദ്ദേശത്തോടെ സ്ഥലത്ത് ഉണ്ടായിരുന്ന വലിയ കരിങ്കല്ല് കൊണ്ട് 3 പ്രാവശ്യം തലയ്ക്കിടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിൽ  പ്രതി കർണാടക ഷിമോഗ ഡിസ്ട്രിക്ട് രാജീവ്‌ നഗർ വിജയ നായ്ക്ക് (50) എന്നയാളെ  ബഹു: കാസറഗോഡ് അഡീഷൽ ഡിസ്ട്രിക്ട്  & സെഷൻസ് ജഡ്‌ജ്‌ III  അചിന്ത്യാ രാജ് ഉണ്ണി (25/11/25 ന് )ഇന്ത്യൻ ശിക്ഷ നിയമം 326 വകുപ്പ് പ്രകാരം  7 വർഷം  കഠിന തടവും ഒരു ലക്ഷം രൂപ  പിഴയും,  307 വകുപ്പ് പ്രകാരം 7 വർഷം  കഠിന തടവും ഒരു ലക്ഷം രൂപ  പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസം വീതം അധിക തടവ് അനുഭവിക്കാനും വിധിച്ചു.
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന രാഘവൻ എൻ പി Cr.No. 367/19 (SC 390/20)ആയി രജിസ്റ്റർ ചെയ്ത കേസ്സ്,  അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് മഞ്ചേശ്വരം പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന PK Dhananjaya Babu എന്നവരാണ്. തുടർന്നു അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ  കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് മഞ്ചേശ്വരം പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന AV Dinesh എന്നവരാണ്.  പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ പ്ലീഡർ Adv  സതീശൻ പി, Adv അമ്പിളി. KM എന്നിവർ ഹാജരായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments