നാഷണൽ ലീഗ് വഹാബ് വിഭാഗം വോട്ടുകൾ ഇടതിന് എതിരാവും.
ഇടത്പക്ഷ മുന്നണിയുടെ അവഗണനയ്ക്കും നിഷേധാത്മക നിലപാടിനുമെതിരെ കാസറഗോഡ് ജില്ലയിൽ നാഷണൽ ലീഗ് വോട്ടുകൾ ഇടതുമുന്നണിക്കെതിരെയാവാൻ സാധ്യത.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടപ്പിൽ മുന്നണിയുമായി സഹകരിക്കുന്ന കക്ഷിയെന്ന നിലയിൽ സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്ന വഹാബ് വിഭാഗത്തെ തെരഞ്ഞെടുപ്പിന് ശേഷം പാടേ അവഗണിക്കുന്ന സമീപനമാണ് സി പി എം സ്വീകരിച്ചതെന്നാണ് ആക്ഷേപം.
ജില്ലാ എൽ ഡി എഫ് കൺവീനർക്ക് കത്ത് നൽകിയെങ്കിലും മുന്നണിയിൽ സഹകരിപ്പിക്കാനോ യോഗങ്ങളിലേക്ക് ക്ഷണിക്കാനോ തയ്യാറായില്ല.
കാലാകാലങ്ങളായി മുന്നണി ചിഹ്നത്തിൽ മാത്രം വോട്ട് കുത്തിയ ഇടത് ചിന്താഗതി വെച്ച് പുലർത്തുന്ന പാർട്ടി പ്രവർത്തകരെ ജനപ്രതിനിധികൾ പോലും തിരിഞ്ഞു നോക്കാനോ, അവരുടെ പരാതികളോ പരിഭവങ്ങളോ കേൾക്കാൻ പോലും തയ്യാറായില്ല.
വോട്ടു വാങ്ങിയ ശേഷമുള്ള വഞ്ചനാപരമായ നിലപാട് പ്രവർത്തകർക്കിടയിൽ വ്യാപകമായ പരാതികൾക്കും, പ്രതിഷേധത്തിനും വഴിവെച്ചു.
പ്രാദേശിക തലങ്ങളിൽ ഇടത്പക്ഷ ഭരണസമിതികളും മറ്റും നടത്തുന്ന സർവ്വകക്ഷി പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരിപാടികളിൽ നിന്ന് പോലും പാർട്ടി നേതാക്കളെ അകറ്റി നിർത്തി ഒറ്റപ്പെടുത്തുന്ന സമീപനമാണ് കൈക്കൊണ്ടത്.
ഇടത് മനോഭാവമുള്ള നേതാക്കളെ മറ്റുള്ളവർക്കിടയിൽ ഇകഴ്ത്തുന്ന തരത്തിലുള്ള ഇത്തരം സമീപനം മറുവിഭാഗത്തിൽപ്പെട്ടവരോടുള്ള താൽപര്യക്കൂടുതൽ കൊണ്ടാണെന്നും ആക്ഷേപമുണ്ട്.
അത് കൊണ്ട് തന്നെ ജില്ലയിൽ മിക്കയിടങ്ങളിലും സ്വതന്ത്രരെയും റിബൽ സ്ഥാനാർത്ഥികളെയും പിന്തുണക്കുന്ന സമീപനമാണ് വഹാബ് വിഭാഗം എടുത്തിട്ടുള്ളത്. തെരഞ്ഞടുപ്പ് അടുത്ത് വന്ന സാഹചര്യത്തിത് പലരും പിന്തുണ തേടി വരുന്നെങ്കിലും തീരുമാനത്തിൽ അയവ് വരുത്താൻ നേതാക്കൾ തയ്യാറായിട്ടില്ല.
ഇത് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടത് പക്ഷത്തിനെതിരായുള്ള വോട്ടായി മാറുമെന്നാണ് സൂചന.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments