Breaking News

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടികയിൽ 75,632 സ്ഥാനാർഥികൾ

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയായപ്പോൾ സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിൽ ജനവിധി തേടുന്നത് 75,632 സ്ഥാനാർഥികൾ. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. അവസാന പരിശോധനയും പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയോടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥികളുടെ അന്തിമപട്ടിക പുറത്തു വിട്ടത്.

സ്ഥാനാർഥികളിൽ 39,604 പേർ സ്ത്രീകളും 36,027 പേർ പുരുഷന്മാരുമാണ്. ട്രാൻസ് വിഭാഗത്തിൽ നിന്ന് തിരുവനന്തപുരത്ത് ഒരാളും ജനവിധി തേടുന്നു. കൂടുതൽ സ്ഥാനാർഥികളുള്ള ജില്ല മലപ്പുറമാണ് -8378. കുറവ് വയനാടും -1967.

*ജില്ല, ആകെ സ്ഥാനാർഥികൾ, പുരുഷൻ, സ്ത്രീ ക്രമത്തിൽ*

▪️തിരുവനന്തപുരം 6310, 2990, 3319
▪️കൊല്ലം 5615, 2512, 3103
▪️പത്തനംതിട്ട 3549, 1640, 1909
▪️ആലപ്പുഴ 5395, 2445, 2950
▪️കോട്ടയം 5284, 2457, 2827
▪️ഇടുക്കി 3100, 1550, 1550
▪️എറണാകുളം 7374, 3457, 3917
▪️തൃശൂർ 7284, 3403, 3881
▪️പാലക്കാട് 6724, 3262, 3462
▪️മലപ്പുറം 8378, 4361, 4017
▪️കോഴിക്കോട് 6328, 3002, 3326
▪️വയനാട് 1967, 933, 1034
▪️കണ്ണൂർ 5469, 2633, 2836
▪️കാസർകോട് 2855, 1382, 1473

*തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 2,56,934 ഉദ്യോഗസ്ഥർ*

തദ്ദേശ തെരഞ്ഞടുപ്പ് ജോലികൾക്കായി നിയോഗിക്കുന്നത് 2,56,934 ഉദ്യോഗസ്ഥരെ. 14 ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരും 28 അസിസ്റ്റന്റ് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരുമാണുള്ളത്. 1,249 റിട്ടേണിങ് ഓഫിസർമാർ, 1,321 അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, 1,034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ എന്നിവരും ചുമതലയിലുണ്ടാവും.

വോട്ടെടുപ്പ്, പോളിങ് സാമഗ്രി വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 1,80,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. സുരക്ഷ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 14 പൊതുനിരീക്ഷകരെയും 70 ചെലവ് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്.

2300 സെക്ടറൽ ഓഫിസർമാർ, 184 ആന്റി-ഡിഫേസ്‌മെന്റ് സ്ക്വാഡുകൾ, 70 ജില്ലതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെടുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments