ജീവനൊടുക്കിയ പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉന്നത ഉദ്യോഗസ്ഥനെതിരേ*ഗുരുതര ആരോപണങ്ങള്‍*
കോഴിക്കോട് : ജീവനൊടുക്കിയ പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉന്നത ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണങ്ങള്‍. നവംബര്‍ 15-ന് ജീവനൊടുക്കിയ ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ 32 പേജുള്ള കുറിപ്പിലാണ് നിലവില്‍ ഡിവൈഎസ്പിയായ ഉമേഷിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
2014-ല്‍ സിഐയായിരുന്ന ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. പാലക്കാട് ജില്ലയിലെ ഒരു അനാശാസ്യകേസില്‍ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കുറിപ്പില്‍ പറയുന്നത്. അമ്മയും രണ്ടുമക്കളുമുള്ള വീട്ടില്‍ രാത്രിസമയത്ത് എത്തിയാണ് സിഐയായിരുന്ന ഉമേഷ് പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ കേസിന്റെ വാര്‍ത്ത വരാതിക്കാരിക്കാനും പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ വഴങ്ങുകയല്ലാതെ യുവതിക്ക് വേറെ മാര്‍ഗമില്ലായിരുന്നെന്നും കുറിപ്പിൽ പറയുന്നു. കേസ് പുറത്തറിയാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്നായിരുന്നു ഉമേഷിന്റെ ഭീഷണി. യുവതിയെ പീഡിപ്പിക്കാനായി തന്നെയും നിര്‍ബന്ധിച്ചെന്നും ബിനു തോമസിന്റെ കുറിപ്പില്‍ ആരോപിക്കുന്നു.
ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒയായിരുന്ന ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പും അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, ഡിവൈഎസ്പി ഉമേഷ് ആരോപണം നിഷേധിച്ചു. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന യുവതിയെ അറിയില്ലെന്നും യുവതിയുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മഹത്യാകുറിപ്പ് താന്‍ കണ്ടിട്ടില്ലെന്നും ഡിവൈഎസ്പി പ്രതികരിച്ചു.
നവംബര്‍ 15-നാണ് ബിനു തോമസി(52)നെ ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയാണ്.
സംഭവദിവസം ഉച്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനു തോമസ് ക്വാര്‍ട്ടേഴ്സിലേക്ക് പോയിരുന്നു. കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ സഹപ്രവര്‍ത്തകരാണ് ഫാനില്‍ കുടിവെള്ള പൈപ്പിന്റെ ഓസില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ശരീരം നിലത്ത് മുട്ടിയ നിലയിലായിരുന്നു. കുടുംബപ്രശ്‌നങ്ങളും ജോലിസംബന്ധമായ സമ്മര്‍ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ആദ്യം കേബിളില്‍ തൂങ്ങിയ ബിനു തോമസ് ശ്രമം പരാജയപ്പെട്ടതിനുശേഷം കുടിവെള്ള പൈപ്പിന്റെ ഓസില്‍ തൂങ്ങുകയായിരുന്നെന്നാണ് നിഗമനം..

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments