കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം കുമ്പള ശ്രീ ഗോപാലകൃഷ്ണ ഹാളിൽ വച്ച് കെ ഇ ഡബ്ലിയു എസ് എ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് രാജു കപ്പളക്കൽ പതാക ഉയർത്തലോടെ തുടക്കമായി
കാസർഗോഡ് ജില്ലാ സമ്മേളനം കുമ്പള ശ്രീ ഗോപാലകൃഷ്ണ ഹാളിൽ( വി വി ബാബു നഗർ )നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ രാജു കപ്പണക്കാൽ അധ്യക്ഷത വഹിച്ചു KEWSA സംസ്ഥാന പ്രസിഡന്റ് ശ്രീ പി വി രാഗേഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാൽ പതാക ഉയർത്തിയതോടുകൂടി ആരംഭിച്ച സമ്മേളനം ജില്ലയിലെ സംഘടനാ പ്രവർത്തകരുടെ മികച്ച പ്രകടനവും, വിവിധ ഇലക്ട്രിക്കൽ, പ്ലംബിംഗ് ഉൽപ്പന്ന പ്രദർശനവും ഉണ്ടായിരുന്നു. ഉൽപ്പന്ന പ്രദർശനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സുരേഷ് കുമാർ ബി ഉദ്ഘാടനം ചെയ്തു പൊതുജനങ്ങൾക്ക് സ്റ്റാളുകൾ കാണുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. പരപ്പ യൂണിറ്റിലെ ശ്രീ ശാന്തകുമാർ ഈശ്വര പ്രാർത്ഥന ആലപിച്ചു, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ വിദ്യാധരൻ സി സ്വാഗതം ആശംസിച്ചു, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് വി അനുസ്മരണവും അനുശോചനവും അറിയിച്ചു സംസാരിച്ചു. സൗജന്യ വയറിങ് നടത്തിയ യൂണിറ്റിനുള്ള അവാർഡ് വിതരണവും സംഘടന റിപ്പോർട്ട് അവതരണവും സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അജേഷ് കുമാർ എം എസ് നിർവഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ ടി അനിൽകുമാർ നൽകി സംസാരിച്ചു. വാർഡ് പരിധിയിലെ നിർധന കുടുംബങ്ങൾക്കുള്ള സ്വാന്തന ചികിത്സാ സഹായ വിതരണം KEWSA കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ ഷിബു പി പി നിർവഹിച്ചു സംസാരിച്ചു. അംഗങ്ങളുടെ മക്കളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വർക്കുള്ള എ വി സുകുമാരൻ എൻഡോവ്മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.ജില്ലാ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി രജീഷ് എംആർ, ക്ഷേമ ഫണ്ട് റിപ്പോർട്ട് ക്ഷേമ കൊണ്ട് ബോർഡ് മെമ്പർ ശ്രീ തമ്പാൻ അവതരിപ്പിച്ചു. സംഘടനയുടെ വരവുചെലവ് കണക്ക് ജില്ലാ ട്രഷറർ അബ്ദുള്ള എ എം, ഓഡിറ്റ് റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി അജേഷ് കുമാർ എം എസ് ഉം അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വിനീത് കെ വി, മുൻ ജില്ലാ പ്രസിഡന്റ് മണി ടി വി, മുൻ ജില്ലാ സെക്രട്ടറി പുരുഷോത്തമൻ ടി കെ, മുൻ ജില്ലാ ട്രഷറർ ടി വി കുമാരൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സമ്മേളന സംഘാടക സമിതി ജനറൽ കൺവീനർ സതീഷ് കുമാർ ആൽവ കൃതജ്ഞത രേഖപ്പെടുത്തിയ തോടുകൂടി സമ്മേളനത്തിന് സമാപനം കുറിച്ചു.
നിലവിൽ സോളാർ പ്രോത്സാഹിപ്പിക്കുന്നതിനായി യാതൊരുവിധ മാനദണ്ഡവും ഇല്ലാതെയാണ് സോളാർ ഫിറ്റ് ചെയ്യുന്നത് ഇതിനു വേണ്ടുന്ന നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും
സംസ്ഥാനത്ത് അടുത്ത കാലങ്ങളിലായി അനധികൃത വയറിങ് വർദ്ധിച്ചുവരുന്നതായി കണ്ടുവരുന്ന പ്രവണതയാണുള്ളത് ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും നിയമനടപടികൾക്ക് തയ്യാറാവണം എന്നും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് വയറിങ് ജോലികൾ ചെയ്യിക്കുന്നത് ഇലക്ട്രിക്കൽ ഇൻസ്പെക്ട ഇടപെട്ട് കേസ് ഫയൽ ചെയ്യാൻ നിയമം കൊണ്ടുവരണമെന്നും
സിവിൽ എഞ്ചിനീയർമാർ നേരിട്ട് വയറിങ് ജോലികൾ ചെയ്യുന്നത് തടയുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും,
നാഷണൽ ഹൈവേയിൽ പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കണമെന്നും ബന്ധപ്പെട്ടവരുടെ അഭ്യർത്ഥിക്കുന്നു,
കെഎസ്ഇബി വിവിധ സെക്ഷൻ ഓഫീസുകളിൽ വിവിധ നിയമങ്ങൾ ഏകീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും അക്ഷയ മുഖാന്തരം നടത്തിവരുന്ന, അക്ഷയ മുഖാന്തരം നടത്തിവരുന്ന കംപ്ലീഷൻ റിപ്പോർട്ട് കൺസ്യൂമർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും, ഇത് ഒഴിവാക്കി കെഎസ്ഇബി ഓഫീസിൽ നേരിട്ട് സമർപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ച.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments