Breaking News

*മോണിംസ്റ്റാർ ഇൻ്റർനാഷ്ണൽ വനിതാ വിഭാഗം നാലാം വാർഷികം ആഘോഷിച്ചു*

തിരൂർ : തിരൂരിലെ പ്രമുഖ വനിതാ സംഘടനയായ മോണിംസ്റ്റാർ ഇൻറർനാഷണൽ വനിതാ വിഭാഗത്തിന്റെ നാലാം വാർഷികാഘോഷം വിവിധ പരിപാടികളോടെ കരുണ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്നു. വനിതകളുടെ കഴിവ് തെളിയിക്കുന്നതിനായി അവരുടെ തന്നെ സ്വന്തം നിർമ്മിതികളായ വിവിധതരം ഉൽപന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. 
വനിതകളുടെ സർഗ്ഗവാസന എടുത്തു കാണിക്കുന്നതിനു വേണ്ടി അവർ സ്വയം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന  *സ്പർശം* എന്ന മാഗസിൻ്റെ രൂപരേഖ അവതരിപ്പിച്ചു. മാതൃകാ ദമ്പതികളായി അഷറഫ് സലീന എന്നിവരേ ആദരിച്ചു.
വിവിധയിനം കലാപരിപാടികളും അരങ്ങേറി. വനിതാ വിഭാഗം ചെയർപേഴ്സൺ  ആത്തിക്കൽ ഷംസാദ് ബീഗം അധ്യക്ഷത വഹിച്ചു.
എക്സിബിഷന്റെ ഉദ്ഘാടനം എംഇഎസ് കേരളയുടെ സംസ്ഥാന ഉപാധ്യക്ഷൻ ഷാഫി ഹാജി കൈനിക്കര നിർവഹിച്ചു. 
ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മോണിംഗ് സ്റ്റാർ ഇൻ്റർനാഷണൽ ജൻസ് വിഭാഗം ചീഫ് ഇൻട്രക്റ്റർ വെളിയംപാട്ട് അഷ്റഫ് മാഷ് നിർവഹിച്ചു.   സെക്രട്ടറി മൈൻ്റ് പവർ ട്രൈനർ സുഹറാ ഹുസൈൻ സ്വാഗതവും സീനത്ത് റസാക്ക് റിപ്പോർട്ടും അവതരിപ്പിച്ചു. ഫെബിന അൻവർ മുഖ്യപ്രഭാഷണം നടത്തി.  കെകെ റസാക്ക് ഹാജി, ഫൈസൽ ബാബു എരണിക്കൽ, പിഎ റഷീദ്, സിപി ലത്തീഫ്, അദിയത്തിൽ ലത്തീഫ് മാഷ്, ഫൈസൽ സൈക്കിൾലാൻ്റ്, ഷാഫി സബ്ക , പിടി ഹമീദ്, അസ്‌ലം കക്കോടി, കദീജ ബഷീർ, സലീന അഷ്റഫ് , നസീറ നാസർ, ജാസ്മിൻ ലത്തീഫ്, നസറിൻറഫീഖ്, നസീറ ഫൈസൽ,  ലൈല ഷംസു , ലാലി സബ്ക , ഷഹന അയൂബ് , നിഷസിറാജ്, ആരിഫ , സജിത രാജു നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments