ശിശുദിനാഘോഷവും അനുമോദനവും സംഘടിപ്പിച്ച് ഉദുമ പടിഞ്ഞാര്‍ അംബിക വായനശാല & ഗ്രന്ഥാലയം ബാലവേദി
ഉദുമ പടിഞ്ഞാര്‍ അംബിക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം വി ദാമോദരന്‍ നെഹ്‌റു അനുസ്മരണ പ്രഭാഷണം നടത്തി.
സി കെ വേണു അധ്യക്ഷത വഹിച്ചു. വ്യത്യസ്ത മേഖലകളില്‍ അനിതരസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി സംസ്ഥാന തലത്തില്‍ വനിതശിശു വികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ ഇഷാന എസ് പാലിനെ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത കൃഷ്ണന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ഗാന്ധി ക്വിസ് മത്സരവിജയികളായ ആരാധ്യ, ഗൗരി, അമന്‍ കൃഷ്ണ, അര്‍ത്ഥന, അമയ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വാര്‍ഡ് മെമ്പര്‍ ശകുന്തള ഭാസ്‌ക്കരന്‍, എന്‍ നാരായണന്‍, മധു എന്‍, നാരായണി ഇ, ആശ രാമന്‍,ഇ പ്രമോദ്, സി കെ ദേവന്‍, ഇ ബീന, മനോജ് എന്‍, പ്രസാദ് കുമാര്‍ ബി, ശിവ പ്രസാദ് സി, പ്രശാന്ത്, സുമന, ഗീതഗോപാലന്‍, അശ്വിന്‍ രാജ്, അര്‍ജുന്‍, തേജസ്സ് എന്നിവര്‍ സംസാരിച്ചു. രജീഷ് പി ടി സ്വാഗതവും സുജാത ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments