Breaking News

കൂട്ടുത്തരവാദിത്തമില്ലാത്ത സർക്കാർ നാടിന് അപമാനം-കെഎസ്എസ്പിഎ......................................................................

ഉദുമ : പെൻഷൻകാർക്കും, ജീവനക്കാർക്കും 2023 ജനുവരി മുതലുള്ള 4% ക്ഷാമാശ്വാസ കുടിശ്ശിക മുൻകാല പ്രബല്യത്തോടെ തീർത്ത് നൽകാൻ മന്ത്രിസഭ തീരുമാനമായിട്ടും ഉത്തരവിറങ്ങിയപ്പോൾ കുടിശ്ശികയുടെ മുൻകാല പ്രാബല്യം നിഷേധിച്ച ധനമന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തമെന്ന തത്വത്തിന്റെ നഗ്നമായ ലംഘനമാണെന്നും ഇത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ അപമാനിക്കുന്നതാണെന്നും KSSPA ഉദുമ നിയോജക മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു.
പെൻഷൻകാർ മാത്രമല്ല കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളാലും വെറുക്കപ്പെട്ട ഭരണകൂടമായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ശൈലജകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ പി.സി.സുരേന്ദ്രൻനായർ മുഖ്യഭാഷണം നടത്തി.
കന്നട -മലയാളം ഭാഷാ നിഘണ്ടു കർത്താവ് ബി.ടി. ജയറാം, ഒരു കഥ പറയാം എന്ന പുസ്തക രചയിതാവ് ബി.ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം.കെ.ദിവാകരൻ മാസ്റ്റർ അനുമോദന പ്രസംഗം നടത്തി.
കെ.വി. ഭക്തവത്സലൻ, കെ.സരോജിനി, ശ്രീധരൻ വയലിൽ,  എന്നിവർസംസാരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി കെ.വി.വിജയൻ സ്വാഗതവും, ഇ. മീനാകുമാരി നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.പി.കുഞ്ഞമ്പു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.വി.അബ്ദുൾഖാദർ അധ്യക്ഷത വഹിച്ച യോത്തിൽ ബാബു മണിയങ്ങാനം, കുഞ്ഞിക്കണ്ണൻകരിച്ചേരി, പി.ശശിധരൻ, സി. അശോക് കുമാർ, വി.ദാമോദരൻ, എ. ദാമോദരൻ, കെ.വി.ദാമോദരൻ, കെ.ബി.ശ്രീധരൻ, സി.കെ.വേണു, ഇ. സുശീല,കെ. ലക്ഷ്മണ, പുരുഷോത്തമൻ ചെമ്പിരിക്ക, എൻ. കനകവല്ലി തുടങ്ങിയവർപ്രസംഗിച്ചു.
ഫോട്ടോ : കെഎസ്എസ്പിഎ ഉദുമ നിയോജകമണ്ഡലം സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്യുന്നു.


പുതിയ ഭാരവാഹികളായി കെ വി വിജയൻ (പ്രസിഡണ്ട്) എം ബാലകൃഷ്ണൻ നായർ ലക്ഷ്മണ കെ അബ്ദുൽ ഖാദർ പി വി (വൈസ് പ്രസിഡണ്ട്മാർ), ഇ മീന കുമാരി (സെക്രെട്ടറി) ഭാസ്കരൻ കുട്ടിയാനം, ഗീത എം, അശോകൻ കോടോത്ത്, (ജോയിൻ സെക്രട്ടറിമാർ.) പുരുഷോത്തമൻ ചെമ്പരിക്ക (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments