എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ ഇഡി കസ്റ്റഡിയിൽ
കൊച്ചി : എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്. ഓസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയതായിരുന്നു ഫസൽ ഗഫൂർ.
കസ്റ്റഡിയിൽ എടുത്ത ഫസൽ ഗഫൂറിനെ കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു. നേരത്തെ പല തവണ ഫസൽ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാൽ ഇ ഡി ക്ക് മുന്നിൽ ഹാജരാകാത്തതിനാൽ ഇന്ന് വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments