ജില്ലയുടെ അഭിമാനമായി കുഞ്ചത്തൂർ പീസ് ക്രിയേറ്റീവ് സ്കൂൾ: ദക്ഷിണ കന്നഡ ജില്ലാതല കരാട്ടെ–ടെക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ രണ്ടാം റണ്ണർ-അപ്പ് സ്ഥാനത്തെത്തി.
മഞ്ചേശ്വരം : കുഞ്ചത്തൂർ പീസ് ക്രിയേറ്റീവ് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ കർണാടക ദക്ഷിണ കന്നഡ ജില്ലാതല കരാട്ടെ–ടെക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ ഊജ്വല വിജയം നേടിപിടിച്ച് ജില്ലയ്ക്ക് അഭിമാനമായി. വിവിധ ഇനങ്ങളിലായി മികച്ച പ്രകടനം പുറത്തെടുത്ത സ്കൂൾ മൊത്തം രണ്ടാം റണ്ണർ–അപ്പ് സ്ഥാനത്തെത്തി.
മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ ഏഴ് പേർ ഗോൾഡ് മെഡൽ നേടി സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചു. ഖദീജ രീഹ, ഫാത്തിമ, അയിഷ ഫിൽസ, shiza സഹാറ, ഖദീജ അംന, Zaha അഷറഫ്, അയ്ഷബി എന്നിവരാണ് ഗോൾഡ് മെഡൽ നേടിയവർ.
ചാമ്പ്യൻഷിപ്പ് പരിപാടിയിൽ കർണാടക നിയമസഭാ സ്പീക്കർ മുഖ്യാതിഥിയായി പങ്കെടുക്കുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ഈ നേട്ടത്തെ സ്കൂൾ പ്രിൻസിപ്പാൾ, ഭരണസമിതി, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ അഭിനന്ദനാർത്ഥം സ്വീകരിച്ചു.
മികച്ച നിമിഷം സൃഷ്‌ടിച്ച വിദ്യാർത്ഥികൾക്കും അവരുടെ പരിശീലകർക്കും എല്ലാ നിലകളിലും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments