മോണ്ടിസോറി കലോത്സവം കരിസ്മ
തീരുർ : മോണ്ടിസോറി എന്നത് കുട്ടികൾക്ക് സ്വയം പഠിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും അവസരം നൽകുന്ന ഒരു വിദ്യാഭ്യാസ രീതിയാണ്. കുട്ടികളുടെ സ്വാഭാവിക താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പഠനം കൂടുതൽ ആകർഷകവും കാര്യക്ഷമവുമാക്കുന്നു.
ജീവിതത്തെ ആത്മവിശ്വാസത്തോടും ഉത്തരവാദിത്വത്തോടും ചേർന്ന് നയിക്കാൻ കഴിവുള്ള ഒരു പൂർണ്ണ വ്യക്തിയെ രൂപപ്പെടുത്തുക എന്നതാണ് മോണ്ടിസോറി വിദ്യാഭ്യാസ രീതി ലക്ഷ്യമി ടുന്നത്. പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്ക് സ്വതന്ത്രമായി പഠിക്കാനും സ്വയം വികസിക്കാനും ആവശ്യമായ പരിസ്ഥിതിയും പഠനസാമഗ്രികളും ഈ വിദ്യാഭ്യാസ രീതി കുട്ടികൾക്ക് ഒരുക്കി കൊടുക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുക എന്നത് മോണ്ടിസോറി പഠന സമ്പ്രദായത്തിന്റെ ഒരു പ്രത്യേകതയാണ് .വിദ്യാർത്ഥി കേന്ദ്രീകൃതമായ ഈ പഠന രീതിയുടെ സവിശേഷത അതേരീതിയിൽ ഉൾക്കൊണ്ട് അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ.
കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നവംബർ 20, 21, 22 തീയതികളിൽ മോണ്ടിസോറി കലോത്സവം (കരിസ്മ-2025)സ്കൂളിൽ വെച്ച് നടക്കുന്നു. എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്യുന്നതാണ്. സോണി ടിവിയിലെയും ഫ്ലവേഴ്സ് ടിവിയിലെയും റിയാലിറ്റി ഷോകളിൽ തരംഗമായി മാറിയ ബാല പിന്നണിഗായിക മിയ എസ്സാ മെഹക്ക് സെലിബ്രിറ്റി ആയി എത്തുന്നു. മോണ്ടി സോറി പ്ലേ സ്കൂൾ,പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിലായി 1500 ഓളം വിദ്യാർഥികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നു.
ഇതോടൊപ്പം നവംബർ 20, 21 തീയതികളിൽ ആയി സ്കൂൾ കായികമേള തിരൂർ എം ഇ എസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് താനൂർ ഫയർ ആൻഡ് റെസ്ക്യൂസ്റ്റേഷൻ ഓഫീസർ എം രാജേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നതാണ്.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
1. പി എ സലാം ലില്ലിസ് - സെക്രട്ടറി എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ
2. പി. എ റഷീദ്
വൈസ് ചെയർമാൻ
3.കെ.നജ്മുദ്ദീൻ - ജോയിന്റ് സെക്രട്ടറി
4.കെ. ജലീൽ -
സ്കൂൾ ട്രഷറർ
5.വി. പി മധുസൂദനൻ- (പ്രിൻസിപ്പൽ )
6. പി. ടി ബെന്നി - (വൈസ് പ്രിൻസിപ്പൽ)
7 ജ്യോതി ഗോപാൽ -
( എച്ച് എം പ്രീ പ്രൈമറി മോണ്ടിസോറി )
8.റീന എം കെ ( അസിസ്റ്റന്റ് എച്ച് എം പ്രൈമറി )
9.ഹേമലത ( അസിസ്റ്റന്റ് എച്ച് എം പ്രീ പ്രൈമറി
10. ഷിബു പി പി ( സി സി എ കോഡിനേറ്റർ)
11. ശോഭന എം കെ ( പി ആർ ഒ)
12.അഫ്സൽ

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments