Breaking News

പാലത്തായി കേസ്; ഹരീന്ദ്രന്റെ നാവിലൂടെ പുറത്ത് വന്നത് ആർ എസ് എസ് സ്വരം: SDPI

കണ്ണൂർ : പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഹരീന്ദ്രൻ നടത്തിയ പ്രസ്താവന ആർ എസ് എസ് ഉയർത്തുന്ന വർഗ്ഗീയ ചിന്തകൾക്ക് കരുത്ത് പകരുന്നതാണെന്നും അതിന്റെ ഗുണഭോക്താക്കൾ ആർ എസ് എസ് ആയിരിക്കുമെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപറമ്പ. പീഡനത്തിന് ജാതിയോ മതമോ ഇല്ല. പാലത്തായി കേസിൽ പ്രതീ ഹിന്ദുവും ഇര മുസ്ലിമും ആയത് കൊണ്ടാണ് ഇത്ര ചർച്ച ആയതെന്ന കണ്ടെത്തൽ സമൂഹത്തിൽ ഉണ്ടാക്കുന്ന ഭിന്നിപ്പിന്റെ ആഴം എത്രയായിരിക്കുമെന്ന് സിപിഎം മനസ്സിലാക്കണം. പ്രതി ഹിന്ദു ആയത് കൊണ്ടല്ല സംഭവം വിവാദമാവുകയും ചർച്ചയാവുകയും ചെയ്തത്. പ്രതി ആർ എസ് എസ് നേതാവായത് കൊണ്ട് പോലീസ് അയാളെ സംരക്ഷിക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് സമരവും പ്രതിഷേധവും ഉണ്ടായത്. പ്രതിയെ തുടക്കത്തിൽ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നുവെങ്കിൽ ആക്ഷൻ കമ്മിറ്റിയുടെ രൂപീകരണം തന്നെ ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഇടതു സർക്കാറിന്റെ പോലീസിലെ ആർ എസ് എസ് സെൽ പ്രതിയെ രക്ഷിക്കാൻ ആവും വിധം ശ്രമിച്ചു. നാട്ടുകാരുടെയും ബഹുജനങ്ങളുടെയും നിതാന്ത ജാഗ്രത കൊണ്ടാണ് ആർ എസ് എസ് നേതാവായ പ്രതി അറസ്റ്റ് ചെയ്യപ്പെട്ടത്. ആർ എസ് എസ് നേതാവിന് കിട്ടിയ പോലീസ് സംരക്ഷണം പോക്സോ പോലുള്ള ഗുരുതര കേസുകളിൽ പ്രതികളായ മറ്റുള്ളവർക്ക്  കിട്ടാറുണ്ടോ എന്ന് ഹരീന്ദ്രൻ അന്വേഷിക്കണം. സത്യം ഇതായിരിക്കെ ആർ എസ് എസ് ഉയർത്തുന്ന വാദങ്ങൾക്ക് ശക്തി പകരുന്ന ഇത്തരം അവിവേക പ്രസ്താവനകൾ നടത്തുന്ന സിപിഎം നേതാക്കൾ സ്വയം കുഴി തൊണ്ടുകയാണെന്നും ആർ എസ് എസ് മനസ്ഥിതിക്ക് സാമൂഹിക തലം ഉണ്ടാക്കി കൊടുക്കുന്ന പ്രസ്താവനകളിൽ നിന്ന് സിപിഎം പിന്തിരിയണമെന്നും പത്ര സമ്മേളനത്തിൽ  ആവശ്യപ്പെട്ടു.

പങ്കെടുത്തവർ 

ഷഫീക് പി  സീ 
ജില്ലാ സെക്രട്ടറി

ഹാരുൺ  കടവത്തൂർ 
ജില്ലാ കമ്മിറ്റി അംഗം



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments