റവന്യൂ ജില്ലാ കലോത്സവം:1995-96 എസ്എസ്എൽസി ബാച്ച് 15,000രൂപ കലോത്സവ ഫണ്ടിലേക്ക് സംഭാവന നൽകി.
മൊഗ്രാൽ : കാസർഗോഡ് റവന്യൂ ജില്ലാ കലോത്സവം ഈ മാസം 29,30,31 തീയതികളിലായി മൊഗ്രാൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുകയാണ്. കലോത്സവത്തിന്റെ വിജയത്തിനായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ എസ്എസ്എൽസി ബാച്ചുകൾ സംഘാടക സമിതിയുമായി കൈകോർക്കൽ തുടരുന്നു.
1995-96 എസ്എസ്എൽസി ബാച്ച് കലോത്സവ ഫണ്ടിലേക്ക് 15,000 രൂപ സംഭാവന നൽകി. എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളായ യു എം ഫസലു റഹ്മാൻ,റഫീഖ് ഖത്തർ,സിദ്ധീ കെഎം,അൻവർ ബി കെ എന്നിവർ തുക ഫൈനാൻസ് കമ്മിറ്റി ചെയർമാൻ പി എ ആസിഫ്, സംഘാടക സമിതി അംഗം മാഹി മാസ്റ്റർ എന്നിവർക്ക് കൈമാറി.
ഫോട്ടോ:റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ഫണ്ടിലേക്ക് മൊഗ്രാൽ ജീവിഎച്ച് എസ് എസ് ലെ 1995-96 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 15,000 രൂപ സംഘാടക സമിതി അംഗങ്ങളെ ഏൽപ്പിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments