നാലര പതിറ്റാണ്ടുകൾക്ക് ശേഷം പ്രസിഡണ്ട് പദവി വീണ്ടും മൊഗ്രാലിന്: വിപി അബ്ദുൽ ഖാദർ ഹാജി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു.
കുമ്പള.പതിനൊന്നാമത് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കുമ്പള 20-ആം വാർഡ് ബദ്ര്യായാനഗറിൽ നിന്നുള്ള പഞ്ചായത്ത് അംഗം വിപി അബ്ദുൽഖാദർ ഹാജി മൊഗ്രാൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു.നാലര പതിറ്റാണ്ടുകൾക്ക് ശേഷമാണ് പ്രസിഡണ്ട് പദവി മൊഗ്രാൽ ഇശൽ ഗ്രാമത്തിന് വീണ്ടും ലഭിക്കുന്നത്.
1963-77 കാലഘട്ടത്തിൽ മൊഗ്രാലിൽ നിന്നുള്ള തലമുതിർന്ന മുസ്ലിം ലീഗി നേതാവ് എം സി അബ്ദുൽഖാദർ ഹാജിയായിരുന്നു പ്രസിഡന്റ് പദവിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചത്. 1977-79ൽ രണ്ടുവർഷം കോൺഗ്രസ് നേതാവ് ഐ രാമറൈ പ്രസിഡണ്ട് പദവിയിലിരുന്നു. 1979-84,88-1995 മുസ്ലിംലീഗ് നേതാവ് കെ പി അബ്ദുൽ റഹ്മാൻ ആരിക്കാടിയായിരുന്നു പ്രസിഡണ്ട്.1995-98 മൂന്നുവർഷക്കാലം ബഷീർ മുഹമ്മദ് കുഞ്ഞിയായിരുന്നു പഞ്ചായത്ത് പ്രസിഡണ്ട്.തുടർന്ന് 1998-2000 എംപി മുഹമ്മദ് ബംബ്രാണ, 2000-2005 ആയിശാ സത്താർ,2005-2010 എം അബ്ബാസ് ആരിക്കാടി,2010-2914 റംല പി എച്ച്,2015-2020 പുണ്ടരികാക്ഷ കെ എൽ, 2014-2015,2020-25 യുപി താഹിറ യൂസഫ് എന്നിവരാണ് പ്രസിഡണ്ട് പദവി അലങ്കരിച്ചത്.
കുമ്പളയിലെ സമഗ്രമായ വികസനത്തിന് വി പി അബ്ദുൽഖാദർ ഹാജിയുടെ പ്രസിഡണ്ട് പദവി ഉപയോഗപ്പെടുത്തുമെന്ന പ്രത്യാശയിലാണ് പാർട്ടി പ്രവർത്തകരും നാട്ടുകാരും.കുമ്പള ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ്,മത്സ്യ മാർക്കറ്റ് പൂർത്തീകരണം,കുമ്പള സി എച്ച് സി നവീകരണ പദ്ധതി,കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം,ആരിക്കാടി കോട്ട,ബീച്ച്-പുഴയോര ടൂറിസം പദ്ധതി, കൊടിയമ്മ-കഞ്ചിക്കട്ട പാലം പുനർനിർമാണം, മൊഗ്രാൽ കാടിയം കുളം നവീകരണ പദ്ധതി തുടങ്ങിയവയ്ക്ക് മുൻഗണന നൽകി വികസന പദ്ധതികൾ നടപ്പിലാക്കണമെന്നാണ് ആവശ്യമുയരുന്നത്.
ഫോട്ടോ:കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വിപി അബ്ദുൽഖാദർ ഹാജി മൊഗ്രാൽ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments