2018 ലെ മീപുഗുരി രിഫായി മസ്ജിദ് ആക്രമണക്കേസ് ആർ എസ് എസ് പ്രതിയുമായി മുസ്ലിം ലീഗ് നേതാക്കൾ ഒത്തുതീർപ്പാക്കിയത് ആശങ്കാജനകമെന്ന് എസ് ഡി പി ഐ മധൂർ പഞ്ചായത്ത് കമ്മിറ്റി*
കാസർഗോഡ് : ചൂരി മീപുഗുരിയിലെ രിഫായി ജുമാ മസ്ജിദിൽ അതിക്രമിച്ചു കയറുകയും മസ്ജിദ് കോമ്പോണ്ടിനകത്തുള്ള കൊടി തോരണങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്ത 2018 ലെ കേസിലെ പ്രതിയും, സാബിത്ത് വധക്കേസിലെ പ്രതിയുമായ അക്ഷയ് എന്ന ആർ എസ് എസ് വർഗ്ഗീയ വാദിയുമായി മുസ്ലിം ലീഗ് നേതാക്കൾ കേസ് ഒത്തുതീർപ്പാക്കിയത് ചൂരിയിലെ നാട്ടുകാരോടും ജമാഅത്ത് നിവാസികളോടും മതേതര സമൂഹത്തോടും ചെയ്തത് കൊടിയ വഞ്ചനയാണ്.ആക്രമണം നടന്നയുടൻ തന്നെ എസ് ഡി പി ഐ മധൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിയെ ഉടൻ പിടികൂടണമെന്നും ഗൂഢാലോചന പുറത്തു കൊണ്ട് വരണമെന്നും ചൂണ്ടിക്കാട്ടി വൻ പ്രതിഷേധം നടത്തുകയും പ്രവർത്തകർ അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു..തുടർന്ന് ആർ എസ് എസ് പ്രവർത്തകനും നിരന്തരം വർഗീയ സംഘർഷം കേസുകളിലും സാബിത്ത് വദക്കേസിലെ പ്രതിയുമായ അക്ഷയ് യെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാൽ അക്കാലയളവിൽ പള്ളിക്കമ്മിറ്റിയിൽ സെക്രട്ടറിയും കേസിലെ സാക്ഷിയുമായ ഉത്തരവാദിത്തപ്പെട്ട ലീഗ് നേതാവ് തന്നെ പള്ളിക്കമ്മിറ്റിയുടെ യാതൊരു അറിവുമില്ലാതെ പ്രതിയുമായി കേസ് ഒത്തുതീർപ്പാക്കാൻ കൂട്ട് നിൽക്കുകയും ചെയ്തിരിക്കുകയാണ്. ഇത് ചെയ്തതിന്റെ തെളിവ് അടക്കം പള്ളിക്കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാണിക്കുകയും കമ്മിറ്റിയിൽ നിന്നും പുറത്താക്കുകയും ചെയ്യുകയുണ്ടായി.മാത്രമല്ല കേസ് ഒത്തുതീർപ്പ് ചെയ്തിട്ടില്ലന്നും കേസ് നടന്നുകൊണ്ടിരിക്കുകയുമാണ് എന്ന് കളവ് പറയുകയും ചെയ്തപ്പോൾ പള്ളി കമ്മിറ്റി തെളിവ് സഹിതം പുറത്തുവിട്ടപ്പോഴുമാണ് പള്ളി സെക്രട്ടറിയും ലീഗിന്റെ മുൻ നേതാവുമായ അദ്ദേഹം കുറ്റം സമ്മതിക്കാൻ തയ്യാറായത്, അദ്ദേഹത്തെ സംരക്ഷിക്കാൻ ലീഗ് ജില്ലാ നേതാവും കളവ് പറയുകയും ചെയ്യുകയുണ്ടായി.ലീഗിന്റെ നേതാക്കൾ നടത്തുന്ന ഈ ഇരട്ടത്താപ്പ് നാടിനും സമൂഹത്തിനും ഭീഷണിയാണെന്ന് എസ് ഡി പി ഐ മധൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്ഥാവനയിൽ അറിയിച്ചു. ഇത്തരം സമൂഹത്തെ വഞ്ചിക്കുന്ന സമുദായ പാർട്ടികളിൽ നിന്നും അവരുടെ നേതാക്കളിൽ നിന്നും ജനങ്ങൾ അകന്ന് നിൽക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും മഹല്ല് നിവാസികളും മതേതര വിശ്വാസികളും ജാഗരൂഗരായിരിക്കണമെന്നും എസ് ഡി പി ഐ മധൂർ പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി. പ്രസിഡൻ്റ് ഇസ്ഹാക്ക് അറന്തോട് അദ്യക്ഷത വഹിച്ചു. ശിഹാബ് മഞ്ചത്തടുക്ക സഹദ് ബിലാൽ നഗർ നുഹ്മാൻ ഉളിയത്തടുക്ക ബിലാൽ മധൂർ മുഹമ്മദ് കരിമ്പളം ഷഫീക് ചൂരി ഷരീഫ് ചൂരി തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments