സമസ്ത ശതാബ്ദി സന്ദേശ യാത്ര : 28 ന് കാസർക്കോട്ട് സ്വീകരണം
കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക - അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ ഭാഗമായി സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നടത്തുന്ന ശതാബ്ദി സന്ദേശ യാത്രക്ക് ഡിസംബർ 28 ന് തളങ്കര മാലിക് ദീനാറിൽ വൻ സ്വീകരണം നൽകും.
ഒരു നൂറ്റാണ്ട് നീണ്ട നിസ്തുല സേവനങ്ങളിലൂടെ കേരളത്തിലെ മത-ധാർമിക- വിദ്യാഭ്യാസ രംഗങ്ങളിൽ സവിശേഷ മുദ്രകൾ പതിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദിയാഘോഷം 2026 ഫെബ്രുവരി 4 മുതൽ 8 വരെ വൈവിധ്യമാർന്ന പരിപാടികളോടെ
ജില്ലയിലെ കുണിയ യിൽ വച്ചു നടക്കും.
തമിഴ് നാട്ടിലെ കന്യാകുമാരിയിൽ നിന്നും ഈ മാസം 19 ന് പ്രയാണം ആരംഭിച്ച ശതാബ്ദി സന്ദേശ യാത്ര വിവിധ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വൻ സ്വീകരണം ഏറ്റുവാങ്ങിയാണ് 28 ന് കാസർക്കോട്ടേക്ക് എത്തുന്നത്. സമസ്തയുടെ പ്രവർത്തകരും അനുഭാവികളും അഭ്യൂദയകാംക്ഷികളുമായ ആയിരങ്ങളുടെ അഭിവാദ്യവും ആശിർവാദവും ഏറ്റുവാങ്ങിയാണ് സന്ദേശ യാത്ര പ്രയാണം തുടരുന്നത്.
സമസ്തയുടെ ഉന്നത കൂടിയാലോചനാ സമിതി അംഗങ്ങളായ പ്രമുഖ പണ്ഡിതരും സാദാത്തുകളും ഘടക കക്ഷി നേതാക്കളും പൗരപ്രമുഖരും സ്ഥിരാംഗങ്ങളായി സന്ദേശ യാത്രയിലുണ്ട്. ജില്ലയിലെ ഏക സ്വീകരണ കേന്ദ്രമായ തളങ്കരയിൽ 28 ന് (ഞായറാഴ്ച) രാവിലെ 10 മണിക്കാണ് സ്വീകരണം.
മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമസ്ത ജില്ലാ പ്രസിഡൻ്റ് ത്വാഖ അഹമ്മദ് അൽ അസ്ഹരി അധ്യക്ഷനാകും. സ്വീകരണ
സ്വാഗത സംഘം വൈസ് ചെയർമാൻ
എ അബ്ദുൽ റഹ്മാൻ പതാക ഉയർത്തും.
സയ്യിദ് അലി തങ്ങൾ കുമ്പോൾ പ്രാർഥനക്ക് നേതൃത്വം നൽകും.
സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ മജ് ലിസുന്നൂർ സദസിന് നേതൃത്വം നൽകും.
ചടങ്ങിൽ കർണാടക നിയമ സഭാ സ്പീക്കർ യു.ടി ഖാദർ മുഖ്യാതിഥിയാകും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ഇ. ചന്ദ്രശേഖരന്‍. കല്ലട്ര മാഹിൻ ഹാജി, പി.കെ. ഫൈസൽ എന്നിവരും മുഖ്യ അതിഥികളായി ചടങ്ങിൽ സംബന്ധിക്കും. കൂടാതെ പ്രമുഖ പണ്ഡിതരും വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും പൗരപ്രമുഖരും സംബന്ധിക്കും.
ഡിസംബർ
27 ന് കണ്ണൂർ ജില്ലയിലെ സ്വീകരണ പരിപാടികൾക്ക് ശേഷം അന്ന് രാത്രി തൃക്കരിപ്പൂരിലെത്തുന്ന സന്ദേശ യാത്രക്ക് വരവേല്‍പ് നല്‍കും. തുടർന്ന് 28 ന് രാവിലെ തൃക്കരിപ്പൂരിൽ നിന്നും പ്രയാണം തുടങ്ങുന്ന സന്ദേശ യാത്രയെ കാഞ്ഞങ്ങാട് പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് 200 വാഹനങ്ങളുടെ അകമ്പടിയോടെ ചന്ദ്രഗിരി പാലം റോഡ് വഴി സ്വീകരണ കേന്ദ്രമായ തളങ്കരയിലേക്ക് ആനയിക്കും. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് ജാഥാ നായകൻ സയ്യിദ് മുഹമ്മദ് ജിഫ് രി തങ്ങളെ തളങ്കരയിലേക്ക് 313
ആമില, വിഖായ, ഖിദ്മ വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ആനയിക്കും. സ്വീകരണ സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം പ്രവര്‍ത്തകര്‍ സംബന്ധിക്കും. കാസർക്കോട്ടെ സ്വീകരണത്തിന് ശേഷം മംഗളൂരുവിലേക്ക് പ്രയാണം ചെയ്യുന്ന
ശതാബ്ദി സന്ദേശ യാത്ര വൈകുന്നേരം അഞ്ചിന് മംഗളൂരുവിലെ അഡിയാർ കണ്ണൂർ മൈതാനിയിൽ സമാപിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷക സംഘടനാ നേതാക്കള്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട പണ്ഡിതര്‍, സയ്യിദന്‍മാര്‍, ഉമറാക്കള്‍ ഉള്‍പ്പെടെ 100 സ്ഥിരാംഗങ്ങള്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.
പത്ര സമ്മേളനത്തിൽ എം.എസ്. തങ്ങൾ മദനി, അബ്ദുസ്സലാം ദാരിമി ആലംപാടി, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ് വി ചേരുർ , താജുദ്ദീൻ ദാരിമി പടന്ന, അബൂബക്കർ സാലൂദ് നിസാമി. ബഷീർ ദാരിമി തളങ്കര , ഇർശാദ് ഹുദവി ബെദിര
റഷീദ് ബെളിഞ്ചം സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments