വിജയിച്ച സ്ഥാനാർഥി മധുരവുമായി വീട്ടിൽ ചെന്നപ്പോൾ ചായ സൽക്കരം ഒരുക്കി എതിരെ മത്സരിച്ച സ്ഥാനാർഥി
പൊവ്വൽ : മുളിയാർ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ മത്സരിച്ചു വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഹനീഫ പൈക്ക എതിർ സ്ഥാനാർഥിയായി മത്സരിച്ച സിദ്ദിഖ് നെല്ലിക്കടിനെ വീട്ടിലെത്തി സൗഹൃദം പുതുക്കി മാതൃകയായി
രാഷ്ട്രീയത്തിനപ്പുറത്തെ സൗഹൃദം: തിരഞ്ഞെടുപ്പ് എന്നത് കേവലം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും, വ്യക്തിബന്ധങ്ങൾ അതിനും മുകളിലാണെന്നും ഈ പ്രവർത്തിയിലൂടെ ഇരുവരും തെളിയിച്ചു.
മത്സരബുദ്ധി ശത്രുതയിലേക്ക് വഴിമാറുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, മുളിയാർ പഞ്ചായത്തിലെ ഈ കാഴ്ച ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യമാണ് വെളിപ്പെടുത്തുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments