Breaking News

*എസ്.ഐ.ആറിൽ ഒഴിവാക്കപ്പെട്ടവർക്ക് പേര് ചേർക്കാം; വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്‌ക്കുകൾ; ഉത്തരവിറക്കി..!*

തീവ്ര വോട്ടർ പട്ടികയിൽ (എസ്.ഐ.ആർ) നിന്ന് ഒഴിവാക്കപ്പെട്ടവർക്കും പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്കും സഹായവുമായി സംസ്ഥാന സർക്കാർ. പട്ടികയിൽ നിന്ന് പുറത്തായവർക്ക് പേര് വീണ്ടെടുക്കാനുള്ള നടപടികൾ സുഗമമാക്കുന്നതിനായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവിട്ടു.

സംസ്ഥാനത്തൊട്ടാകെ 19.32 ലക്ഷം പേർ ഹിയറിങ്ങിന് വിധേയമാകുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ ക്രമീകരണം.ഓരോ വില്ലേജ് ഓഫീസിലും ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനത്തിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം ചുമതലപ്പെടുത്തും.

ഇതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനും രേഖകൾ പരിശോധിക്കാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.

പിന്നോക്ക മേഖലകളിലും തീരദേശങ്ങളിലും നേരിട്ടെത്തി അർഹരെ കണ്ടെത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്. വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ അങ്കണവാടി വർക്കർമാർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.

കൂടാതെ, 18 വയസ് പൂർത്തിയായ വിദ്യാർത്ഥികൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments