Breaking News

*പുതുവർഷത്തിൽ കുറഞ്ഞ ശമ്പളക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടി; ദുബായിൽ വാടക വർധിക്കും, ആശങ്ക*

ദുബായ് : വർധിച്ചുവരുന്ന ജനസംഖ്യയും വിദേശ നിക്ഷേപകരുടെ ഒഴുക്കും കാരണം പുതുവർഷത്തിൽ ദുബായിലെ വാടക നിരക്ക് 6 ശതമാനം വരെ വർധിച്ചേക്കുമെന്ന് വിപണി വിദഗ്ധർ. ഗോൾഡൻ വീസ ഉടമകളുടെയും വിദേശ പ്രഫഷനലുകളുടെയും എണ്ണം കൂടുന്നതും ഫ്ലാറ്റുകളുടെയും വില്ലകളുടെയും ആവശ്യകത വർധിപ്പിക്കുന്നു.

പാം ജുമൈറ, ദുബായ് ഹിൽസ്, ഡൗൺടൗൺ ദുബായ്, ദുബായ് മറീന തുടങ്ങിയ ഭാഗങ്ങളിൽ ഫ്ലാറ്റുകൾക്ക് ആവശ്യമേറുന്നതിനാൽ മറ്റിടങ്ങളെ അപേക്ഷിച്ച് വാടക കുത്തനെ ഉയരാൻ സാധ്യതയുള്ളതും ഇവിടങ്ങളിലാണ്. ഇതിന് ആനുപാതികമായി മറ്റു സ്ഥലങ്ങളിലും വാടക ഉയരുമെന്നത് കുറഞ്ഞ ശമ്പളക്കാരായ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാകും. 2024ലാണ് ദുബായിൽ ഏറ്റവും കൂടുതൽ വാടക വർധന രേഖപ്പെടുത്തിയത്.

വിവിധ മേഖലകളിൽ 10 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തി. ഈ വർഷം 10-13 % വരെയാണ് വാടക വർധിച്ചത്. തുടർച്ചയായി 3 വർഷങ്ങളിൽ വാടക വർധനയുണ്ടായതോടെ വരുമാനവും ചെലവും തമ്മിൽ പൊരുത്തപ്പെടാതെ നട്ടം തിരിയുകയാണ് ഇടത്തരക്കാർ. ഇതേസമയം നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടങ്ങളിലായി നൂറുകണക്കിന് ഫ്ലാറ്റുകൾ എത്തുന്നതോടെ വാടക കുത്തനെ ഉയരുന്നത് തടയാൻ സഹായിക്കും.

*സ്വന്തമായി ഫ്ലാറ്റ് വാങ്ങുന്നവരേറുന്നു*

അടിക്കടിയുള്ള വാടക വർധനയിൽനിന്ന് രക്ഷപ്പെടാൻ സ്വന്തമായി ഫ്ലാറ്റ് വാങ്ങുന്നവരുടെ എണ്ണം കൂടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തവണ വ്യവസ്ഥയിൽ അടയ്ക്കാനുള്ള സൗകര്യം കെട്ടിട നിർമാതാക്കൾ നൽകുന്നതാണ് ഇത്തരക്കാർക്ക് ആശ്വാസം. ഓരോ വർഷവും വാടക നൽകുന്ന തുക സ്വരുക്കൂട്ടിയാൽ അഞ്ചോ പത്തോ വർഷത്തിനകം ഒരു ഫ്ലാറ്റ് സ്വന്തമാക്കാമെന്ന പരസ്യത്തിലാണ് നിർമാതാക്കൾ ഇടപാടുകാരെ ആകർഷിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments