Breaking News

മാനവികതയുടെ കരുതലായി സമസ്ത; കൽപറ്റ ജനനിബിഡമായി - പടംസമസ്ത തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിനൊപ്പം മാനവികതക്ക് വേണ്ടിയും പോരാടുന്നു -രമേശ് ചെന്നിത്തല - പടം

കൽപ്പറ്റ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
 തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതിനൊപ്പം മാനവികതക്ക് വേണ്ടിയും ശക്തമായി പോരാടുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സമസ്ത നൂറാം വാർഷിക ശതാബ്ദി സന്ദേശ യാത്രയ്ക്ക് വയനാട് ജില്ലയിലെ കൽപറ്റയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം
നൽകിയ പ്രൗഢോജ്ജ്വല സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മത - സാമൂദായിക വിവേചനവും വർഗീയതയും ഇല്ലാതിരിക്കാൻ സമസ്ത എന്നും മുന്നിൽ നിന്ന്  പ്രവർത്തിക്കുന്നുണ്ടെന്നും ഇത് ഇന്നത്തെ കാലത്ത് ഏറെ അഭിവാജ്യമാണെന്നും
ചെന്നിത്തല പറഞ്ഞു.
 സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന യാത്രയെ ആയിരക്കണക്കിന് പ്രവർത്തകരും പൊതുജനങ്ങളും ചേർന്നാണ് കൽപറ്റയിൽ വരവേറ്റത്.  രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ച സ്വീകരണ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
​ജില്ലാ സ്വാഗതസംഘം ചെയർമാൻ കെ.ടി. ഹംസ മുസ് ലിയാർ അധ്യക്ഷനായി. ചടങ്ങിൽ സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. ഒരു നൂറ്റാണ്ടുകാലത്തെ സമസ്തയുടെ സ്തുത്യർഹമായ പ്രവർത്തനങ്ങളും സംഘടന ഉയർത്തിപ്പിടിക്കുന്ന മാനവിക സന്ദേശവും സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ വിശദീകരിച്ചു. പി.എം. അബ്ദുസ്സലാം ബാഖവി വടക്കേക്കാട് ആമുഖ പ്രഭാഷണം നടത്തി.
ഇ.ടി.മുഹമ്മദ് ബഷീർ എം.പി,
​ടി. സിദ്ധീഖ് എം.എൽ.എ മുഖ്യാതിഥിളായി.  വയനാട് ജില്ലാ മുസ് ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക്, മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ഉപനായകൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു. മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, അബൂബക്കർ ഹുദവി മുണ്ടംപറമ്പ് എന്നിവർ സംസാരിച്ചു. നാലകത്ത് റസാഖ് ഫൈസി 'സമസ്ത സീറാ' അവതരിപ്പിച്ചു. ശതാബ്ദി എക്സ്പോ ഗോൾഡൻ ടിക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ മഹല്ല് സെക്രട്ടറി അഡ്വ. കെ. മൊയ്തു നിർവ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാർ ഉപഹാര സമർപ്പണം നടത്തി. സുഹൈൽ ഫൈസി കൂരാടും സംഘവും ഗാനമാലപിച്ചു. ​ജില്ലാ സ്വാഗതസംഘം കൺവീനർ എസ്. മുഹമ്മദ് ദാരിമി സ്വാഗതവും ജില്ലാ കോഡിനേറ്റർ ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.

പടം: ശതാബ്ദി സന്ദേശ യാത്രക്ക് നൽകിയ സ്വീകരണ സമ്മേളനം കൽപറ്റയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
ത്തു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments