പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിലെ കേസ് നേരിടാൻ എല്ലാം നിയമസഹായവും വാഗ്ദാനം ചെയ്ത് കോൺഗ്രസ്
തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് സൂപ്പര്‍ ഹിറ്റായ 'സ്വര്‍ണം കട്ടവരാരപ്പ' എന്ന പാരഡി ഗാനത്തിന്റെ പിന്നണിയിൽ പ്രവര്‍ത്തിച്ചവര്‍ക്ക് പൂര്‍ണ പിന്തുണയറിയിച്ച് കോൺഗ്രസ്. കേരള പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പാരഡി ഗാനശിൽപ്പി ജിപി കുഞ്ഞബ്ദുള്ളയെ നേരിട്ട് വിളിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പിന്തുണറയറിയിച്ചത്. നിയമ പോരാട്ടത്തിൽ എല്ലാ വിധ സഹായങ്ങളും ഉറപ്പുനൽകിയ അദ്ദേഹം പാട്ടെഴുതിയതിനെ അഭിനന്ദിക്കുകയും ചെയ്തു. 'കേരളം ഒട്ടാകെയിന്ന് ഏറ്റുപാടുന്ന പാരഡി ഗാനത്തിന്റെ ശിൽപ്പി ജിപി കുഞ്ഞബ്ദുള്ളയുമായി ഫോണിൽ സംസാരിച്ചു. അത്രയേറെ ആകർഷിച്ച വരികൾക്ക് മനസ്സിൽ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയിട്ടുമുണ്ട്' എന്ന് കെസി വേണുഗോപാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം കുറിച്ചു.
പാരഡി ഗാനത്തിന്റെ പേരിൽ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാരഡി ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമെന്ന് വിഡി സതീശൻ വിമർശിച്ചു. സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തിൽ സിപിഎമ്മും കളിക്കുന്നത്. സാംസ്കാരിക ലോകത്തിന് മുന്നിൽ മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണമെന്നും വിഡി സതീശൻ പറഞ്ഞു. തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സർക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments