Breaking News

അരികിലുണ്ട് ആശ്വാസവുമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ സപ്ത ദിന ക്യാമ്പ് ആരംഭിച്ചു.

കാഞ്ഞങ്ങാട് : കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്ത് എൻ എസ് എസ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

അരികിലുണ്ട്  ആശ്വാസവുമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ സപ്ത ദിന ക്യാമ്പ്  ആരംഭിച്ചു.

കാസർകോട് ജില്ലാതല എൻ എസ് എസ് ക്യാമ്പ് ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുഞ്ചാവി ഗവൺമെൻ്റ് എൽ പി സ്കൂളിൽ വച്ച് നടക്കുന്ന സപ്തദിന ക്യാമ്പിൻ്റെയും കാസർകോട്  ജില്ലാതല  ഉദ്ഘാടനവും ഭിന്ന ശേഷിക്കാരനായ യുവാവിന് കോഴിക്കുഞ്ഞുങ്ങൾ വിതരണവും  കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.  ക്യാമ്പിൻ്റെ ഓർമ്മയ്ക്കായി സ്കൂൾ ക്യാമ്പസിൽ ക്യാമ്പ് ഓർമ്മ മരമായി ഒരു നെല്ലിമരവും നട്ടു.

യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി എന്ന ആശയം മുൻ നിർത്തി എട്ട് പ്രോജക്റ്റുകളും മറ്റ് പ്രവർത്തനങ്ങളും ഉണ്ട്. കൃത്രിമ സൗന്ദര്യ വർദ്ധക ഉത്പന്ന ഉപയോഗത്തിന് എതിരെയുള്ള ആരോഗ്യ ജാഗ്രത കാമ്പയിനായ സഹജം സുന്ദരം, വൈദ്യുതി അപകടരഹിത കേരളം ലക്ഷ്യമാക്കി സേഫ്റ്റി  സ്പാർക്ക്, സായന്തനം എന്ന പേരിൽ പാലിയേറ്റിവ് കെയർ പരിശീലനം, ലഹരിക്കെതിരെ വിമുക്തി സെലുമായും ആസാദ് സേനയുമായി  ചേർന്ന് വർജ്ജ്യം , മാനസഗ്രാമം സർവ്വെയെ ആസ്പദമാക്കി പുതിയ ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിതസേന , ആശ പ്രവർത്തകർ തുടങ്ങിയവയെ പങ്കെടുപ്പിച്ച് വെൽഫെയർ പാർലമെൻ്റ് മഹാസഭ, ജീവൻ രക്ഷ പ്രവർത്തനത്തിൽ പരിശീലനം നൽക്കുന്ന പ്രാണ വേഗം, കൃഷി സംരക്ഷണ മൃഗ പരിപാലന ഇടങ്ങൾ സന്ദർശിക്കുന്ന സാകൂതം, ഭിന്നശേഷി വിഭാഗ ക്ഷേമം, അനാഥ മന്ദിര സ്നേഹ സന്ദർശന പദ്ധതിയായ സുകൃതം തുടങ്ങിയവ വരും ദിവസങ്ങളിൽ നടത്തും.

സംഘാടക സമിതി ചെയർമാനും പുഞ്ചാവി സ്കൂൾ പി റ്റി എ പ്രസിഡൻ്റുമായ  യു ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ  കൗൺസിലർ മാരായ പുഞ്ചാവി മൊയ്തു,  എൻ ഉണ്ണികൃഷ്ണൻ,  കെ ഗീത , ഫൗസിയ ഷരീഫ് എന്നിവർ പ്രസംഗിച്ചു. സ്കൾ പ്രിൻസിപ്പാൾ പി എസ് അരുൺ, പുഞ്ചാവി സ്കൂൾ ഹെഡ്മാസ്റ്റർ കെ എൻ സുരേഷ്, എൻ  എസ് എസ് ജില്ല കോർഡിനേറ്റർ ജിഷ മാത്യു, ക്ലസ്റ്റർ കോർഡിനേറ്റർ സമീർ സിദ്ദീഖി , പ്രോഗം ഓഫീസർ ആർ മഞ്ജു, ഹെഡ്മാസ്റ്റർ  എം എ അബ്ദുൽ ബഷീർ , ശാരദ സി , വിനീത കെ, ഫാത്തിമ, പ്രജീഷ് സി എം , ശ്യാമിത പി പി, വോളൻ്റിയർ ലീഡർമാരായ ആര്യ എം കെ, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു

ഫോട്ടോ ക്യാപ്ഷൻ

പൊതു വിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് സപ്ത ദിന ക്യാമ്പുകളുട  കാസർകോട് ജില്ലാ തല ഉദ്ഘാടനം പുഞ്ചാവി എൽ പി എസ് സ്കൂളിൽ കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ നിർവ്വഹിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments