Breaking News

സമസ്ത വിഭാവനം ചെയ്യുന്നത് മുൻഗാമികൾ നടന്ന വഴി: ഖാജാ മുഈനുദ്ദീൻ ബാഖവി.

നാഗർകോവിൽ : പ്രവാചകചര്യ പിൻപറ്റി ജീവിച്ച മഹത്തുക്കളുടെ പാതയാണ് സമസ്ത വിഭാവനം ചെയ്യുന്നതെന്ന് തമിഴ്നാട് ജംഇയ്യത്തുൽ ഉലമ സഭാ പ്രസിഡന്റ് ഹാഫിള് ഖാജാ മുഈനുദ്ദീൻ ബാഖവി പറഞ്ഞു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശദാബ്ദി സന്ദേശ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.യഥാർഥ തൗഹീദാണ് സമസ്ത കൈമാറുന്നത്.ഇത് കേരളത്തിൽ ഏറെ പരിവർത്തനം നടത്തി.ഇതിന്റെ ഗുണം തമഴ്നാടിനും ലഭിച്ചു.ഇത് തന്നെയാണ് നാം ഇവിടെ ഒരുമിക്കാൻ കാരണമായത്.സമസ്തയെ ശക്തപ്പെടുത്തേണ്ടത് ഇന്നത്തെ കാലത്ത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.നാഗർകോവിൽ മാലിക് ദിനാർ ബൈത്തുൽ മാൽ കമ്മ്യൂനിറ്റി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് ഫഖ്‌റുദ്ദീൻ കോയ തങ്ങൾ അധ്യക്ഷനായി. സമസ്ത
വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ മുഖ്യ പ്രഭാഷണം നടത്തി.
ആദ്യ കേന്ദ്രമായ നാഗർകോവിലിൽ വൻ വരവേൽപാണ് തമിഴകം  നൽകിയത്. ഉദ്ഘാടന സമ്മേളനത്തിൽ കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലെലി തങ്ങൾ പ്രാർഥന നടത്തി.തമിഴ്നാട് ജംഇയ്യത്തുൽ ഉലമ സഭാ പ്രസിഡന്റ് ഹാഫിള് ഖാജാ മുഈനുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് ക്ഷീരവകുപ്പ്  മന്ത്രി ടി. മനോതങ്കരാജ് മുഖ്യാഥിതിയായി.സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ മുഖ്യപ്രഭാഷണം നടത്തി.പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി. തമിഴ്നാട്
എം.എൽ.എമാരായ എസ്. രാജേഷ് കുമാർ,ജെ.ജി പ്രിൻസ്, നാഗർ കോവിൽ മേയർ അഡ്വ.ആർ മകേശ്,സ്വാഗത സംഘം ചെയർമാൻ അബ്ദുൽ സലാം ജലാലി സംസാരിച്ചു.
  ജാഥാ നായകൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ശതാബ്ദി സന്ദേശം നൽകി.ഹാഫിള് സൈനുൽ ആബിദ് മള്ഹരി സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുൽഖാദിർ മന്നാനി നന്ദിയും പറഞ്ഞു. 
സമസ്ത മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹഹ്മാൻ മുസ് ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി മു സ് ലിയാർ, അദൃശ്ശേരി ഹംസക്കുട്ടി ബാഖവി, ബി.കെ അബ്ദുൽ ഖാദിർ മുസ് ലിയാർ ബംബ്രാണ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഉസ്മാൻ ഫൈസി തോടാർ, ഒളവണ്ണ അബൂബക്കർ ദാരിമി, ഐ.ബി ഉസ്മാൻ ഫൈസി, ഇ.എസ് ഹസ്സൻ ഫൈസി, ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര, ബഷീർ ഫൈസി ചീക്കൊന്ന്,അബ്ദുൽ ഗഫൂർ അൻവരി മുതൂർ,അലവി ഫൈസി കൊളപ്പറമ്പ്, ബഷീർ ബാഖലി പാപ്പിനിശ്ശേരി, എൻ.കെ അബ്ദുൽ ഖാദർ മുസ് ലിയാർ പൈങ്കണ്ണിയൂർ, ആബ്ദുസലാം ദാരിമി ആലംപാടി,  ജാഥ അസി. കോർഡിനേറ്റർ കെ. മോയിൻ കുട്ടി മാസ്റ്റർ, സാബിഖലി ശിഹാബ് തങ്ങൾ, പൂക്കോയ തങ്ങൾ അൽഐൻ, ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, സഫ് വാൻ തങ്ങൾ എഴിമല, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ടി.പി.സി തങ്ങൾ നാദാപുരം, ശുഹൈബ് തങ്ങൾ കണ്ണൂർ, അബ്ദുറശീദലി ശിഹാബ് തങ്ങൾ, പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ, ഫസൽ തങ്ങൾ മേൽമുറി, ഹാശിറലി ശിഹാബ് തങ്ങൾ, ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ, നൗഫൽ തങ്ങൾ, ഫാരിസ് തങ്ങൾ, കെ.പി.പി തങ്ങൾ, പോഷക സംഘടനാ നേതാക്കളായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കൊടക് അബ്ദുറഹിമാൻ മു സ് ലിയാർ, എ.എം പരീത് എറണാകുളം, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സുലൈമാൻ ദാരിമി ഏലംകുളം, ഇസ്മാഈൽ കുഞ്ഞുഹാജി മാന്നാർ , ഇബ്രാഹിം ഹാജി കുണിയ തുടങ്ങിയവർ സംബന്ധിച്ചു.സന്ദേശ യാത്ര ഇന്ന് തിരുവനന്തപുരത്ത് പര്യടനം  ആരംഭിക്കും.

ഫോട്ടോ : നാഗോർകോവിൽ മാലിക് ദിനാർ ബൈത്തുൽ മാൽ കമ്മ്യൂനിറ്റി ഹാളിൽ നടന്ന സമസ്ത ശതാബ്ദി സന്ദേശാത്ര ഉദ്ഘാടന സമ്മേളനം  തമിഴ്നാട് ജംഇയ്യത്തുൽ ഉലമ സഭാ പ്രസിഡന്റ് ഹാഫിള് ഖാജാ മുഈനുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്യുന്നുp



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments