Breaking News

*ബിഹാറില്‍ ക്രൂരമായ ആള്‍ക്കൂട്ടക്കൊല; മുസ്ലിം യുവാവിന്റെ പാന്റ് അഴിച്ചു മതം ഉറപ്പാക്കി കൊലപ്പെടുത്തി, ചെവിയും വിരലുകളും മുറിച്ചു, സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു; നാലുപേര്‍ അറസ്റ്റില്‍*.


ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് രൂപപ്പെട്ട അസ്വസ്ഥകള്‍ക്കിടെ ബിഹാറില്‍നിന്ന് ക്രൂരമായ ആള്‍ക്കൂട്ടക്കൊലയുടെ വാർത്ത.
ബിഹാറിലെ നവാഡയില്‍ വസ്ത്രം ഊരി പരിശോധിച്ച്‌ മുസ്ലിം ആണോ എന്ന് ഉറപ്പാക്കിയ ശേഷം 40 കാരനെ ക്രൂരമായി കൊലപ്പെടുത്തി.

ബിഹാർ ഷരീഫ് സ്വദേശി മുഹമ്മദ് അഥർ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് മുമ്ബ് അഥർ ഹുസൈനെ തടഞ്ഞുവയ്ക്കുകയും പാന്റ് അഴിച്ചു മുസ്ലിം ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഗുരുതതരമായി പരിക്കേറ്റ അഥർ ആശുപത്രിക്കിടക്കയില്‍ നിന്ന് പൊലിസിന് നല്‍കിയ മൊഴി പുറത്തായി. അദ്ദേഹത്തിന്റെ മരണമൊഴി സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്.


ഗ്രാമങ്ങളില്‍ വസ്ത്രങ്ങള്‍ വില്‍പ്പനനടത്തിയാണ് ഹുസൈൻ ഉപജീവനത്തിനുള്ള മാർഗ്ഗം കണ്ടെത്തുന്നത്. പതിവ് പോലെ വസ്ത്രങ്ങള്‍ വില്‍ക്കാനിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് ഹുസൈൻ പറഞ്ഞു. ഭട്ട്പൂർ ഗ്രാമത്തിനടുത്തെത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ വളയുകയും ആക്രമിക്കുകയമുായിരുന്നു. കൈയിലുണ്ടായിരുന്ന 18,000 രൂപയും ഇരുചക്രവാഹനവും തട്ടിയെടുത്തു. തുടർന്ന് സംഘം അടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കാൻ തുടങ്ങി. മുസ്ലിം ആണോ എന്ന് ചോദിച്ചായിരുന്നു ആക്രമണം തുടങ്ങിയത്. തീയില്‍ ചൂടാക്കിയ ഇരുമ്ബ് ദണ്ഡുകളും മർദിക്കാൻ ഉപയോഗിച്ചു. കഴുത്തും വയറും ഞെരിച്ചതോടെ വായില്‍നിന്ന് രക്തം വരുകയുംചെയ്തു. വടിയും ഇരുമ്ബ് ദണ്ഡും ഉപയോഗിച്ചുള്ള മർദനത്തില്‍ തലതകർന്നു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ അദ്ദേഹത്തിന്റെ ചെവികള്‍ മുറിച്ചുമാറ്റുകയുംചെയ്തു. അക്രമികള്‍ അഥറിന്റെ വിരലുകളും തകർത്തു. സ്വകാര്യ ഭാഗങ്ങളില്‍ പെട്രോള്‍ ഒഴിച്ച്‌ പൊളിച്ചതായും യുവാവ് മൊഴിനല്‍കി. സംഭവത്തില്‍ അഥറിന്റെ ഭാര്യ ശബ്നം പർവീൻ നല്‍കിയ പരാതിയില്‍ പ്രദേശത്തെ ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ സോനു കുമാർ, രഞ്ജൻ കുമാർ, ശ്രീ കുമാർ എന്നിവരുള്‍പ്പെടെ നാലുപേരെ റോഹ് പൊലിസ് അറസ്റ്റ്ചെയ്തു.


ഹുസൈന്റെ ഭാര്യ ഷാമ പർവീണ്‍ 10 വ്യക്തികളെയും തിരിച്ചറിയാത്ത 15 പേരെയും പ്രതിചേർത്ത് പരാതി നല്‍കി. സത്യ നാരായണ്‍ കുമാർ, മന്തു യാദവ്, സോനു കുമാർ, സതീഷ് കുമാർ, സിക്കന്ദർ യാദവ്, രാംസ്വരൂപ് യാദവ്, രഞ്ജൻ കുമാർ, വിപുല് കുമാർ, സഞ്ചിൻ കുമാർ, സുഗൻ യാദവ് എന്നിവരാണ് പേരുള്ള പ്രതികള്‍. ഹുസൈൻ രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്തിയില്ലെന്നും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും പർവീണ്‍ പരാതിയില്‍ പറഞ്ഞു.

താനും സഹോദരീഭർത്താവ് മുഹമ്മദ് സാകിബും ഭട്ട്പൂർ ഗ്രാമത്തിലേക്ക് പോയപ്പോള്‍, തങ്ങളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും അവർ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ഹുസൈൻ വസ്ത്രങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന്. ഡിസംബർ 5 ന്, അവൻ ചിലരോട് ഒരു പഞ്ചർ റിപ്പയർ ഷോപ്പിനെക്കുറിച്ച്‌ ചോദിച്ചു. അവർ അവന്റെ പേര് ചോദിച്ചു, തുടർന്ന് അവനെ ക്രൂരമായി ആക്രമിച്ചെന്നും സഹോദരൻ മുഹമ്മദ് സാഖിബ് പറഞ്ഞു.

ഈ സംഭവം സമൂഹത്തിനേറ്റ കളങ്കമാണെന്നും ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണിതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. സംഘ്പരിവാരത്തിന്റെ വിദ്വേഷരാഷ്ട്രീയത്തിന് അടിമപ്പെട്ട ആളുകള്‍ മനുഷ്യത്വം മറന്ന് ഇത്തരം ക്രൂരതകള്‍ ചെയ്യുകയാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വിദ്വേഷകരമായ പ്രത്യയശാസ്ത്രം രാജ്യത്തിന് വളരെയധികം നാശനഷ്ടങ്ങള്‍ വരുത്തിവച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ ട്വീറ്റ്ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments