Breaking News

*പാലക്കാട്ടെ ആള്‍കൂട്ട കൊലപാതകം സര്‍ക്കാർ നിസ്സാരമാക്കരുത്**കെ. എന്‍. എം മര്‍കസുദ്ദഅവ*


കോഴിക്കോട് : കേരളത്തെ മൊത്തം അപമാനത്തിലാക്കി സംഘ്പരിവാര്‍ ഭീകര സംഘം ഉപജീവനം തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നത് സര്‍ക്കാര്‍ നിസ്സാരമായി കാണരുതെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടി രിക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളുടെ പരീക്ഷണമാണ് പാലക്കാട്ട് നടന്ന ക്രൂരമായ ആള്‍കൂട്ട കൊലപാതകം.

സുപ്രീംകോടതി മാര്‍ഗ നിര്‍ദേശപ്രകാരം ഇതിനെ ആള്‍കൂട്ട കൊലപാതകമായി സര്‍ക്കാര്‍ അംഗീകരിക്കുകയും അതുപ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. എസ്.പി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശം അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.

കുറ്റവാളികള്‍ക്ക് ആള്‍ക്കൂട്ട കൊലപാതത്തിനുള്ള പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സംഘ്പരിവാര്‍ സംസ്ഥാനത്ത് ആള്‍കൂട്ട കൊലപാതങ്ങള്‍ ആവര്‍ത്തിക്കുമെന്നത് ഭയപ്പെടണം. സംസ്ഥാനത്തിന് തന്നെ അപമാനം വരുത്തി വെച്ച ആള്‍കൂട്ട കൊലപാതകത്തിനു നേരെ സംസ്‌കാരിക നായകരും രാഷ്ട്രീയ നേതൃത്വങ്ങളും മൗനം തുടരുന്നത് ആശങ്കാജനകമാണെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ അഭിപ്രായപ്പെട്ടു.

കെ എന്‍ എം മര്‍കസുദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് എഞ്ചി. അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സി പി ഉമര്‍സുല്ലമി, ജനറല്‍ സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ. കെ പി സകരിയ്യ, കെ എം കുഞ്ഞമ്മദ് മദനി, എം ടി മനാഫ് മാസ്റ്റര്‍, പി അബ്ദുസ്സലാം പുത്തൂര്‍, ബിപിഎ ഗഫൂര്‍, ഫൈസല്‍ നന്മണ്ട, എ ടി ഹസ്സന്‍ മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അലി മദനി മൊറയൂര്‍, ഡോ. അനസ് കടലുണ്ടി, 
കെ എ സുബൈര്‍ അരൂര്‍, പി പി ഖാലിദ്, സി മമ്മു കോട്ടക്കല്‍, എം കെ മൂസ മാസ്റ്റര്‍, ഡോ.എ പി നൗഷാദ്, സലീം കരുനാഗപ്പള്ളി, സുഹൈല്‍ സാബിര്‍, എഞ്ചി.സൈതലവി, ഡോ.അന്‍വര്‍ സാദത്ത്, പി ടി അബ്ദുല്‍ മജീദ് സുല്ലമി, സി ടി ആയിഷ ടീച്ചര്‍, ഇ ഐ സിറാജ് മദനി, ഡോ ജാബിര്‍ അമാനി, കെ പി അബ്ദുറഹ്മാന്‍ ഖുബ പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments