മൊഗ്രാൽ കെ എസ് അബ്ദുള്ള സെൻട്രൽ സ്കൂൾ 12-മത് വാർഷികാഘോഷം സംഘടിപ്പിച്ചു.
മൊഗ്രാൽ : മൊഗ്രാൽ കെ എസ് അബ്ദുള്ള സെൻട്രൽ സ്കൂൾ 12-മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.കുമ്പള പോലീസ് സബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ മുഖ്യാതിഥിയായി സംബന്ധിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം മാഹിൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അൽഫ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ സിദ്ദിഖ ലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ വേദാവതി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കലാ- കായിക-പഠന രംഗത്തെ മികച്ച പ്രതിഭകൾക്ക് ഏർപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും, മെമെന്റോയും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കെ എസ് അബ്ദുള്ള എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ അൻവർ സാദത്ത് കെ എസ്, ഡയറക്ടർമാരായ എം സി എം അക്ബർ പെർവാഡ്,ഹൈദർ ഹുബ്ലി,അബ്ദുള്ള- ഇബ്രാഹിം,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം- ഗഫാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആയിഷാ-അബ്ദുൽ റിയാസ്,ജമീലാ- ഹസ്സൻ,നസീറാ- ഖാലിദ്,ഫസൽ പേരാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എ എം സിദ്ധീഖ് റഹ്മാൻ,ടി കെ ജാഫർ, എം എ മൂസ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ബി കെ കബീർ എന്നിവർ സംബന്ധിച്ചു. സ്കൂളിഡർ മൊയ്തീൻ റഹാൻ ഹർഷ് പ്രാർത്ഥന നടത്തി. ഫാത്തിമ നുഫ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
ഫോട്ടോ:മൊഗ്രാൽ കെ എസ് അബ്ദുള്ള സെൻട്രൽ സ്കൂൾ വാർഷികാഘോഷ പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി പി അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments