Breaking News

ഗ്യാസ് ഏജൻസികൾ ഉപഭോക്താക്കളുടെ വീടുകളിൽ നിന്ന് നിർബന്ധിത പരിശോധനയും, ഫീസ് ഈടാക്കുന്ന തും പുന:പരിശോധിക്കണം.-മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

കുമ്പള : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ കീഴിലുള്ള ഗ്യാസ് ഏജൻസികൾ ഉപഭോക്താക്കളുടെ വീടുകളിൽ നിന്ന് അന്യായമായി നിർബന്ധിത പരിശോധനയുടെ പേരിൽ ഫീസ് ഈടാ ക്കുന്നുവെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി.

 "മാര്‍ഡേറ്ററി ഇൻസ്പെക്ഷൻ''(നിർബന്ധിത പരിശോധന)എന്ന പേരിലാണ് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതെന്നാണ് കോൺഗ്രസിന്റെ പരാതി. പരിശോധകന്റെ കൈവശം അംഗീകൃത ഏജൻസിയുടെ ഐഡന്റി കാർഡ് കാണിച്ചാണ് പരിശോധനയും, ഫീസ് ഈടാക്കുന്നതും. ഇവർക്ക് 200രൂപയും ജി എസ് ടി ചാർജാ യ 36 രൂപയും കൂട്ടി 236 രൂപയാണ് ഓരോ ഉപഭോക്താവും നൽകേണ്ടി വരുന്നത്.ഇതുവഴി കോടികളാണ് ഏജൻസികൾ സ്വരൂപിക്കുന്നത്.

 സുരക്ഷാ പരിശോധന നടത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതർ ഉപഭോക്താക്കൾക്ക്  നൽകുന്ന നോട്ടീസിൽ പറയുന്നുണ്ട്.ഇത് അന്യായമായ നോക്കുകൂലിയാണെന്നും നടപടി പുനഃ പരിശോധിക്കണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി ആവശ്യപ്പെട്ടു.

ഫോട്ടോ: പരിശോധന നടത്തുന്ന ഏജൻസികൾ ഉപഭോക്താക്കൾക്ക് നൽകുന്ന നോട്ടീസ്.
ഫോട്ടോ:കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവി പൂജാരി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments