Breaking News

പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം: ആരിക്കാടി ടോൾ ഗേറ്റ് പിരിവ്,കുമ്പള പോലീസിന്റെ അമിത താല്പര്യം അന്വേഷിക്കണം.-മൊഗ്രാൽ ദേശീയവേദി.

കുമ്പള : ദേശീയപാത ആരിക്കാടിയിലെ അന്യായ ടോൾഗേറ്റ് പിരിവ് കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇടയ്ക്കിടെ പിരിവ് നടത്താനും,മനപ്പൂർവ്വം കുഴപ്പമുണ്ടാക്കിക്കാനും ടോൾഗേറ്റ് ജീവനക്കാരും, കുമ്പള പോലീസും നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാ ണെന്നും,ടോൾ പിരിവിൽ പോലീസിന്റെ റോളും,അമിത താല്പര്യവും അന്വേഷണ വിധേയമാക്കണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

 ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ടോൾഗേറ്റിൽ പോലീസ് കാട്ടിക്കൂട്ടിയ അതിക്രമങ്ങളും, കുടുംബസമേതം സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനോടുള്ള മോശമായ പെരുമാറ്റവും സംസ്ഥാന ഡിജിപിക്ക് തെളിവ് സഹിതം പരാതി നൽകാനും ദേശീയവേദി യോഗം തീരുമാനിച്ചതായി പ്രസിഡണ്ടി എ എം സിദ്ദിഖ് റഹ്മാൻ,ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ അറിയിച്ചു.

 ആരിക്കാടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടോൾഗേറ്റിൽ യാത്രക്കാരോട് പോലീസ് നടത്തിയ ക്രൂരമായ ആക്രമണം ജനാധിപത്യ മൂല്യങ്ങളോടും, നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.ആക്രമണം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു.

 ടോൾ പിരിവിന്റെ മറവിൽ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് സെക്രട്ടറി ഷാനിഫ് മൊഗ്രാൽ കുറ്റപ്പെടുത്തി. കുട്ടികൾക്കും, കുടുംബാംഗങ്ങൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന കുടുംബനാഥനെ കാറിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയ പോലീസ് നടപടി പോലീസിന്റെ ഗുണ്ടായിസമാണെന്നും ഷാനിഫ് മൊഗ്രാൽ ആരോപിച്ചു.

 അതിനിടെ ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം കുമ്പള പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കാൻ യുഡിഎഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്.

ഫോട്ടോ:ടോൾഗേറ്റിൽ കഴിഞ്ഞദിവസം കുമ്പള പോലീസ് യാത്രക്കാരനോട് കാണിച്ച ക്രൂരതയുടെ ചിത്രങ്ങൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments