Breaking News

സാർവത്രിക പാലിയേറ്റീവ് പരിചരണംഅയൽപക്ക കൂട്ടായ്മകളിലൂടെ"പാലിയേറ്റീവ് കെയർ ദിനം 2026 ജനുവരി 15

പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് നിറമരുതൂർ പാലിയേറ്റീവ് കെയർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണവും മെഡിക്കൽ ഉപകരണ സമർപ്പണവും പാലിയേറ്റീവ് ദിന സന്ദേശ റാലിയും സംഘടിപ്പിച്ചു.
ജനപ്രതിനിധി സ്നേഹാദര സംഗമത്തിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേമ, വൈസ് പ്രസിഡണ്ട് നാസർ പോളാട്ട്, ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വിനേഷൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്സത്ത് ചാരാത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി മുഫീദ,  താനൂർ ബ്ലോക്ക് മെമ്പർമാരായ അനീഷ്, അലീമ വി.പി, ആഫിയ നൗഫൽ, നിറമരുതൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുസ്തഫ പൊക്ലാത്ത്, കുമാരൻ തോലന്റകത്ത്, ഹസ്സൻ തേക്കിൽ, അനിൽ പി. കെ, ഫൈസൽ ശാന്തിനഗർ, മുഹമ്മദ് അസ്ഹറുദ്ദീൻ, സുമയ്യ, സൗദ മുനീർ, റഹീമ ഷെറിൻ മാടമ്പാട്ട്, സീനത്ത് ബഷീർ, നൗഷിബ, ഷമ്മ ഹാരിസ്, നസീറ തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങി.
നിറമരുതൂർ പാലിയേറ്റീവ് കെയർ പ്രസിഡൻറ് മൂസക്കുട്ടി മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ജനറൽ സെക്രട്ടറി സി.എം.പി യൂസഫ് ആമുഖഭാഷണവും ജോ: സെക്രട്ടറി മുഹ്ത്തസിം ബില്ല സമാപനവും നിർവഹിച്ചു.
സംഗമത്തിൽ പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് ഇഡ്യൻ ദന്തൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് കമ്മിറ്റിയും ലെൻസ്ഫെഡ് നിറമരുതൂർ യൂണിറ്റും പറവണ്ണ സലഫി സ്കൂൾ JRC യൂണിറ്റും സമർപ്പിച്ച മെഡിക്കൽ ഉപകരണങ്ങൾ നിറമരുതൂർ പാലിയേറ്റീവ് കെയർ ഭാരവാഹികൾ ഏറ്റുവാങ്ങി. Dr. ജുനീഷ്, Dr. ഡന്നീസ്, Dr. ഷബീർ KPO, അബ്ദു നാസർ C.K, ഫൈസൽ കാടേങ്ങൽ, ജലീൽ KK, ബാവിൻ AK, റസാഖ് മാസ്റ്റർ പാലോളി, നൂർജഹാൻ ടീച്ചർ, പി.പി അബ്ദുറഹ്മാൻ, മുഹമ്മദ് കാസിം CMA, സിദ്ധീഖ് KV, റഹ്മത്തുള്ള KPO, നൗഫൽ KM, ഗഫൂർ CMC സംബന്ധിച്ചു.
തുടർന്ന് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നിറമരുതൂർ ഗവ:ഹൈസ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ്, ഹയർ സെക്കണ്ടറി വിഭാഗം NSS വളണ്ടിയേഴ്സ്, പറവണ്ണ സലഫി സ്കൂൾ JRC യൂണിറ്റ്  അംഗങ്ങൾ, നിറമരുതൂർ പാലിയേറ്റീവ് കെയർ വളണ്ടിയർമാർ,നാട്ടുകാർ തുടങ്ങിയവർ അണിനിരന്ന പാലിയേറ്റീവ് ദിന സന്ദേശ റാലി ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായി.
പാലിയേറ്റീവ് ട്രഷറർ വി .വി അബ്ദുസ്സലാം, സിദ്ദീഖ് കാടങ്ങൽ, ജമാൽ കലന്തർ, നാസർ വി.വി, അബ്ദുൽ ഹമീദ് പാറയിൽ, അബ്ദുസലാം ചേലാട്ട്, അർഷാദ് CMC, അബ്ദുല്ലക്കുട്ടി വി.വി, കാസിം CMA, ഷരീഫ് CMT, നൗഷാദ്.പി, ഇഖിബാൽ VE, വിശ്വനാഥൻ, മുബാറക്ക് KPO, ഫാറൂഖ് MVO, അബ്ദുസ്സമദ് KO, അബ്ദുറഹ്മാൻ മങ്ങാട്, മുബാറക്ക്. K, ഷഹനാസ് റാസിഖ്, ഷാഹിന കാളാട്, ജുമൈലിയ VV, ബുഷ്‌റ ഖാജ, സുജാത, സീന ശരീഫ് തുടങ്ങിയവർ
നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments