Breaking News

പക്ഷിപ്പാട്ട് സെമിനാറും കലാസന്ധ്യയും നാളെ:വേദിയിൽ കലാരംഗത്തെ 21 പേരെ ആദരിക്കും.

മൊഗ്രാൽ : ഇശൽ ഗ്രാമത്തിലെ കവി നടുതോപ്പിൽ അബ്ദുള്ള രചിച്ച പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നാളെ (31.01.26) കാസർഗോടും, മൊഗ്രാലിലുമായി വിവിധ പരിപാടികൾ അരങ്ങേറും. കേരള സർക്കാർ സാംസ്കാരിക വകുപ്പ് കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി,ഇശൽ ഗ്രാമം ട്രസ്റ്റ്-സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ, പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ കാസർഗോഡ് പ്രസ് മീറ്റിൽ അറിയിച്ചു.

31ന് രാവിലെ 10 മണിക്ക് കാസർഗോഡ് മുനിസിപ്പൽ വനിതാ ഭവനിൽ സാഹിത്യ സെമിനാർ നടക്കും. കലാസാഹിത്യ ലോകത്തെ പ്രമുഖർ സംബന്ധിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും. സാഹിത്യ സെമിനാർ നഗരസഭ ചെയർപേഴ്സൺ ഷാഹിനാ-സലീം ഉദ്ഘാടനം ചെയ്യും. 

 വൈകിട്ട് 5 മണിക്ക് മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. കലാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സംഘാടക സമിതി ചെയർമാനും, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ വിപി അബ്ദുൽഖാദർ ഹാജി അധ്യക്ഷത വഹിക്കും. കലാസന്ധ്യ അക്കാദമി ചെയർ മാൻ പുലിക്കോട്ടിൽ ഹൈദരലി ഉദ്ഘാടനം ചെയ്യും.വേദിയിൽ ഒപ്പന,അർബനമുട്ട്, വട്ടപ്പാട്ട് തുടങ്ങിയ മാപ്പിള കലാരൂപങ്ങൾ അരങ്ങേറും. ചടങ്ങിൽ വെച്ച് കലാരംഗത്ത്  വ്യക്തിമുദ്ര പതിപ്പിച്ച 21പേരെ ആദരിക്കും.

 എം വി ഉദ്ദേശ്കുമാർ,പി എസ് ഹമീദ് കാസർഗോഡ്,മുദ് രിക്കത്ത് കോട്ടപ്പുറം, എസ് കെ ഇഖ്ബാൽ മൊഗ്രാൽ,മുനീർ തലശ്ശേരി,ഹനീഫ് പാനൂർ,ജാബിർ പാലത്തുംങ്കര,ഹമീദ് കോളിയടുക്കം, സുബൈദ,ഫാത്തിമ തൃക്കരിപ്പൂർ,ഇഎം ഇബ്രാഹിം മൊഗ്രാൽ, അബ്ദുൽ ഖാദർ വിൽ റോഡി,ദിവ്യ കാഞ്ഞങ്ങാട്,അസീസ് പുലിക്കുന്ന്,അബ്ദുള്ള ചാല,മുഹമ്മദ് കുഞ്ഞി മൈമൂൺ നഗർ മൊഗ്രാൽ,അഷ്റഫ് പയ്യന്നൂർ,ഹാരിസ് തളിപ്പറമ്പ്,ജുനൈദ് മെ ട്ടമ്മൽ,നാസർ പറശ്ശിനി,കെ എച്ച് മുഹമ്മദ് നായന്മാർമൂല എന്നിവരെയാണ് ആദരിക്കുന്നത്.

 പത്രസമ്മേളനത്തിൽ സംഘാടക സമിതി അംഗങ്ങളായ ടിഎ ഷാഫി,സെഡ് എ മൊഗ്രാൽ, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി രവീന്ദ്രൻ കൊടക്കാട്,ഇശൽ ഗ്രാമം ട്രസ്റ്റ്- സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ, സംഘാടകസമിതി ജനറൽ കൺവീനർ കെ എച്ച് മുഹമ്മദ്,താജുദ്ദീൻ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ:ആദരം ഏറ്റുവാങ്ങുന്ന കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments