*ജനപ്രീതിയിൽ പിണറായിയെ പിന്നിലാക്കി സതീശൻ; കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി സർവേ, ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നതെന്ന് ചെന്നിത്തല*
ന്യൂഡൽഹി : കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി ‘വോട്ട്‌വൈബ്’ സർവേ. 51.9% പേർ സർക്കാരിനെതിരെ വോട്ടു ചെയ്തു. 31% പേർ വളരെ മോശം ഭരണമാണെന്നും 20.9% പേർ മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8% പേർ വളരെ മികച്ച ഭരണമാണെന്നും 10.7% പേർ ഭരണം കൊള്ളാമെന്നും 11.8% പേർ ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8% അഭിപ്രായം രേഖപ്പെടുത്തിയില്ല.
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ പങ്കെടുത്ത 22.4% പേർ അഭിപ്രായപ്പെട്ടു. പിണറായി മുഖ്യമന്ത്രിയാകണമെന്ന് 18% പേരും കെ.കെ.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9% പേരും രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയാകണമെന്ന് 14.7% പേരും ശശി തരൂർ മുഖ്യമന്ത്രിയാകണമെന്ന് 9.8% പേരും അഭിപ്രായപ്പെട്ടു. യുഡിഎഫിനെ 32.7% അനുകൂലിച്ചു. എൽഡിഎഫിനെ 29.3 % പേരും എൻഡിഎയെ 19.8% പേരും മറ്റുള്ളവരെ 3% പേരും അനുകൂലിച്ചു.
എൻഡിടിവി സര്‍വ്വേയിൽ തന്‍റെ പേരില്ലാത്തതിൽ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നത്. പാര്‍ട്ടി സര്‍വേ നടത്തുന്നില്ല . യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments