*ഇറാനിൽ രണ്ടിടങ്ങളിൽ സ്ഫോടനം: അഞ്ച് മരണം*
ഇറാനിലെ രണ്ട് നഗരങ്ങളിലായി ശനിയാഴ്ചയുണ്ടായ ശക്തമായ സ്‌ഫോടനങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പതിനാലോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ നഗരമായ അഹ്‌വാസിലെ ജനവാസ കേന്ദ്രത്തിലുണ്ടായ വാതക സ്‌ഫോടനത്തിൽ നാല് പേർ മരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ തെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സമാനമായ രീതിയിൽ ദക്ഷിണ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലുണ്ടായ മറ്റൊരു സ്‌ഫോടനത്തിൽ ഒരു കുട്ടിയുൾപ്പെടെ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബന്ദർ അബ്ബാസിലെ സ്‌ഫോടനത്തിൽ എട്ടുനില കെട്ടിടത്തിന്റെ മൂന്ന് നിലകൾ പൂർണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കടകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ഈ സംഭവങ്ങളിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് രണ്ട് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്‌ഫോടനങ്ങൾ ഇസ്രായേലോ അമേരിക്കയോ നടത്തിയ ആക്രമണമല്ലെന്നും മറിച്ച് ഇറാന്റെ ആഭ്യന്തര കാരണങ്ങളാൽ സംഭവിച്ചതാണെന്നുമാണ് ഇസ്രായേലിന്റെ പ്രാഥമിക നിഗമനം. വിപ്ലവ ഗാർഡ് നേവി കമാൻഡറെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾ വ്യാജമാണെന്ന് ഇറാന്റെ തസ്‌നീം വാർത്താ ഏജൻസി അറിയിച്ചു. ബന്ദർ അബ്ബാസിലെ സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഹോർമോസ്ഗാൻ പ്രവിശ്യാ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചിരിക്കുന്ന സമയത്താണ് ഈ സ്‌ഫോടനങ്ങൾ നടക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്കയും രാജ്യത്തിനകത്ത് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നടന്നുവരുന്ന വൻ പ്രതിഷേധങ്ങളും ഇറാൻ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിലേക്ക് നാവികവ്യൂഹത്തെ അയക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments