പിതാവിന്റെ ആഗ്രഹം പൂർത്തീകരിച്ച് നാട്ടുകാർ. നടുവട്ടം വയലിൽ അഖിൽ രാജ സ്മാരക വായനശാല &ഗ്രന്ഥാലയം യാഥാർത്ഥ്യമായി.
പുല്ലൂർ: വാഹന അപകടത്തിൽപ്പെട്ട് മരണമടഞ്ഞ മകൻ അഖിൽരാജിന്റെ ഓർമ്മയ്ക്കായി ഒരു ഗ്രന്ഥാലയവും വായനശാലയുംതന്റെ സ്വന്തം നാട്ടിൽ സ്ഥാപിക്കണമെന്നത് പി. കെ രാജന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ അതിനുള്ള അക്ഷീ ണ പ്രയത്നത്തിനിടയിൽ അപ്രതീക്ഷിതമായി രാജനും ഈ ലോകത്തോട് വിടപറഞ്ഞു. തുടർന്ന് നാട്ടുകാരുടെയും സഹൃദയ സ്നേഹികളുടെയും നേതൃത്വത്തിൽ അഖിൽരാജിന്റെ ഓർമ്മ ദിനമായ ജനുവരി 25ന് അഖിൽ രാജ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം യാഥാർത്ഥ്യമായി. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ.സി. കെ. സബിത നിർവഹിച്ചു. വായനശാല പ്രസിഡണ്ട് എം. ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കവി ദിവാകരൻ വിഷ്ണുമംഗലം വിശിഷ്ടാതിഥിയായി പങ്കെടുത്തു ഹൊസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സുനിൽ പട്ടേന അഖിൽ രാജിന്റെ ഫോട്ടോ അനാച്ഛാ ദനം നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. മഞ്ജിഷ ലൈബ്രറിയിലേക്ക് വിവിധ വ്യക്തികളും സംഘടനകളും നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർമാരായ എ. സന്തോഷ് കുമാർ, കെ. ബിന്ദു, അജാനൂർ പഞ്ചായത്ത് മെമ്പർ പി. കെ. കാർത്യായനി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വിഷ്ണുമംഗലം നാരായണൻ സ്വാഗതവും ഗ്രന്ഥാലയം നിർവാഹക സമിതി അംഗം പി.ടി. ഗംഗാധരൻ നന്ദിയും പറഞ്ഞു. പായസ വിതരണവും നടന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments