Breaking News

*ട്രെയിനിൽ ടിക്കറ്റില്ലാതെ കയറിയോ? പരിഭ്രമിക്കേണ്ട, യാത്രക്കാർ അറിഞ്ഞിരിക്കേണ്ട അവകാശങ്ങൾ ഇവയാണ്*

ട്രെയിൻ കിട്ടാനുള്ള തിരക്ക് മൂലമോ അല്ലെങ്കിൽ ഓൺലൈൻ ബുക്കിംഗിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമോ അപ്രതീക്ഷിതമായി ടിക്കറ്റില്ലാതെ ട്രെയിനിൽ കയറേണ്ടി വന്നത് ചിലരെങ്കിലുംഒരിക്കലെങ്കിലും നേരിട്ട പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളിൽ ടിടിഇയെ (TTE) കൂടി കണ്ടാൽ പിന്നെ തീർന്നു. എന്നാൽ ഈ സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും, റെയിൽവേ നിയമങ്ങൾ യാത്രക്കാർക്ക് ചില അവകാശങ്ങൾ നൽകുന്നുണ്ടെന്നും നിങ്ങൾക്ക് അറിയാമോ ?

ടിക്കറ്റില്ലാത്ത യാത്രക്കാരോട് ഒരു ക്രിമിനലിനോടെന്ന പോലെ പെരുമാറാൻ ടിടിഇക്ക് നിയമപരമായി അധികാരമില്ല. യാത്രക്കാരനിൽ നിന്നും യാത്രാക്കൂലിയും നിശ്ചിത പിഴയും ഈടാക്കി അവർക്ക് യാത്ര തുടരാൻ സാധുതയുള്ള ടിക്കറ്റ് നൽകുകയാണ് ടിടിഇ ചെയ്യേണ്ടത്. പണം ഈടാക്കുമ്പോൾ അതിന് കൃത്യമായ റെസീപ്റ്റ് (Receipt) നൽകണമെന്നത് നിർബന്ധമാണ്; റെസീപ്റ്റ് ഇല്ലാതെ യാത്രക്കാരിൽ നിന്നും പണം വാങ്ങാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല.

യാത്രക്കാരെ ഭീഷണിപ്പെടുത്താനോ അവരോട് മോശമായ രീതിയിൽ സംസാരിക്കാനോ ടിടിഇക്ക് അവകാശമില്ലെന്ന് റെയിൽവേ ചട്ടങ്ങൾ പറയുന്നു. നിയമങ്ങൾ വിശദീകരിച്ച് നൽകുകയും മാന്യമായി പെരുമാറുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. പ്രത്യേകിച്ച് സ്ത്രീകൾ, മുതിർന്ന പൗരന്മാർ, രോഗികൾ എന്നിവരോട് വളരെ മൃദുവായ രീതിയിൽ മാത്രമേ ഇടപെടാവൂ എന്ന് നിയമം അനുശാസിക്കുന്നു.

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾക്കുള്ള നിബന്ധന നിങ്ങളുടെ കൈവശം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ആണുള്ളതെങ്കിൽ, സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ സീറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജനറൽ കോച്ചിലേക്ക് മാറാൻ ടിടിഇ ആവശ്യപ്പെട്ടേക്കാം. എന്നാൽ അടിയന്തര സാഹചര്യങ്ങളിലല്ലാതെ യാത്രക്കാരെ പെട്ടെന്ന് ട്രെയിനിൽ നിന്നും പുറത്താക്കാൻ അവർക്ക് കഴിയില്ല.

പരാതികൾ എങ്ങനെ നൽകാം?

ടിടിഇയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമോ, കൈക്കൂലി ആവശ്യപ്പെടലോ ഉണ്ടായാൽ യാത്രക്കാർക്ക് താഴെ പറയുന്ന മാർഗങ്ങളിലൂടെ പരാതിപ്പെടാവുന്നതാണ്:

139 എന്ന റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാം.
‘റെയിൽ മദദ്’ (Rail Madad) ആപ്പ് വഴി പരാതി രജിസ്റ്റർ ചെയ്യാം.
പരാതി നൽകുമ്പോൾ ട്രെയിൻ നമ്പർ, കോച്ച് നമ്പർ, സംഭവത്തിന്റെ വിശദാംശങ്ങൾ എന്നിവ കൃത്യമായി നൽകാൻ ശ്രദ്ധിക്കണം. .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments