Breaking News

.*ഗതാഗത കുരുക്കിൽ* *വീർപ്പുമുട്ടി കൈക്കമ്പ* *പൊരുതിമുട്ടി ജനം* *പരിഹാരം* *കണ്ടെത്തണമെന്ന് "* *പിഡിപി*

ഉപ്പള : മംഗൽപാടിയിലെ പ്രധാന പ്രദേശങ്ങളിൽ ഒന്നായ ദേശീയപാത കൈകമ്പ ജംഗ്ഷനിൽ ഗതാഗതക്കുരുക്കിൽ പൊരുതി മുട്ടുമ്പോൾ അധികൃതരുടെ ഭാഗത്തുനിന്നും ഒരു ഇടപെടലുകളും കാണാൻ സാധിക്കുന്നില്ല കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും  സർവീസ് റോഡിൽ നിർത്തുമ്പോൾ ഓട്ടോ സ്റ്റാൻഡും അവിടെ തന്നെയാണ്  ബായാർ റൂട്ടിൽ പോകുന്ന ബസ്സും ആളെ കയറ്റുന്നതും ഇറക്കുന്നതും തൊട്ടടുത്ത് തന്നെ എല്ലാം കൂടി ആകുമ്പോൾ ഗതാഗതകുരുക്ക് അനുഭവിക്കേണ്ടിവരുന്നു കൂടാതെ അനധികൃത വാഹന പാർക്കിംങ്ങും! കൈകമ്പയിൽ വിശാലമായ ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുക കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ബസ് സ്റ്റോപ്പിൽ തന്നെ നിർത്തുക  ബായാർ ഭാഗത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതുമായ  ബസ്സുകൾ ബായാർ റൂട്ടിൽ തന്നെ തൊട്ടുമുമ്പായി മീറ്റർ വ്യത്യാസത്തിൽ ഒഴിഞ്ഞു കിടക്കുന്ന ബസ് സ്റ്റാൻഡിൽ തന്നെ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്താൽ കൈകമ്പയിലെ ഏകദേശം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പറ്റും കാസറഗോഡ് തലപ്പാടി ദേശീയ പാതയിൽ പല പ്രദേശങ്ങളിലും ഓട്ടോ രിക്ഷസ്റ്റാൻഡ് ഇല്ലാത്തദ് കാരണം പാവപെട്ട  ഓട്ടോ  തൊഴിലാളികളൾ ദുരിതം അനുഭവിക്കുന്നത് ബന്ധപ്പെട്ട അധികാരികൾ ഗൗരവത്തിൽ കാണണം  ഷിറിയ ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കണമെന്നും ഗുഹ പോലെയുള്ള ഇടുങ്ങിയ  അടിപ്പാതയിൽ രാത്രികാലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിദാർത്ഥം വൈദ്യുതി വിളക്ക് സ്ഥാപിക്കണമെന്നുംപിഡിപി  മഞ്ചേശ്വരം മണ്ഡലം മുൻ പ്രസിഡന്റ് കൂടിയായ മൂസ അട്ക ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments