.*എസ് ടി യു സംസ്ഥാന സമ്മേളനത്തിന് കൊടിയേറി. കോഴിക്കോട് കടപ്പുറം ഇന്ന് നീലയണിയും.*
കോഴിക്കോട് : പോരാട്ടം, മുന്നേറ്റം, അതിജീവനം, എന്ന പ്രമേയവുമായി കോഴിക്കോട് കെ എം സീതിസാഹിബ് നഗറിൽ വെച്ച് നടക്കുന്ന സ്വതന്ത്ര തൊഴിലാളി യൂണിയൻ ( എസ്ടിയു) സംസ്ഥാനസമ്മേളനത്തിന് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ്, റഹ്മത്തുള്ള പൊതുസമ്മേളനം നടക്കുന്ന കോഴിക്കോട് കടപ്പുറത്ത് നീല പതാക ഉയർത്തിയതോടെ തുടക്കമായി.
സമ്മേളനത്തിന്റെ ഭാഗമായിപതിനായിരങ്ങൾ അണിനിരക്കുന്ന തൊഴിലാളി പ്രകടനം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സരോവരം പാർക്കിൽ നിന്ന് ആരംഭിക്കും. ആറുമണിക്ക് കടപ്പുറത്ത് നടക്കുന്നപൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് റഹ്മത്തുള്ള അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയജനറൽസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണംനടത്തും.കെപിസിസി മുൻ പ്രസിഡണ്ട്കെമുരളീധരൻഅതിഥിയായി സംബന്ധിക്കും.
നിരവധി നേതാക്കൾ സമ്മേളനത്തെ അഭിവാദ്യംചെയ്തുകൊണ്ട് സംസാരിക്കും.
നാളെ തിങ്കൾ രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം തളി കോർപ്പറേഷൻ ജൂബിലി ഹാളിൽ സി എച്ച് മുഹമ്മദ് കോയ നഗറിൽ ആരംഭിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിന് ഭാഗമായി രാവിലെ 11 30 മണിക്ക്തൊഴിലവകാശ നിഷേധവും കേരളത്തിൻ്റെ വികസനവും എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്ക്ക് 2:30 മണിക്ക് കോർപ്പറേറ്റ് വൽക്കരണം തൊഴിൽ നിയമ ഭേദഗതികൾ പ്രത്യാഘാതവും പ്രതിസന്ധിയും എന്ന വിഷയത്തിൽ ചർച്ച നടക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments