*എസ്‌ഐആര്‍;**വിടാതെ മമത,* *പ്രതിഷേധവുമായി ഡല്‍ഹിയിലേക്ക്**പശ്ചിമ ബംഗാളിൽ എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ മമത ബാനർജി അസ്വസ്ഥയാണ്.*
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്‌ഐആര്‍) പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഡല്‍ഹിയിലേക്ക്.
എസ്‌ഐആറിനെതിരെയുള്ള സംസ്ഥാനത്തെ പോരിനിടെയാണ് മമത ഡല്‍ഹിയിലേക്ക് പ്രതിഷേധവുമായി വരുന്നത്.
സംസ്ഥാനത്തെ എസ്‌ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ മമത ബാനർജി അസ്വസ്ഥയാണ്. ഇക്കാര്യം ഉന്നയിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിരവധി കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ അവരുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തില്‍ മമത തൃപ്തയല്ല. ഈ സാഹചര്യത്തില്‍ പ്രതിഷേധം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
എസ്‌ഐആറിനെതിരെ കൂടുതല്‍ വിപുലമായ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായാണ് മമത ഡല്‍ഹിയിലേക്ക് എത്തുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയത്താകും മമതയുടെ ഡല്‍ഹി പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ നവംബർ 4നാണ് പശ്ചിമ ബംഗാളില്‍ എസ്‌ഐആർ പ്രക്രിയ ആരംഭിച്ചത്. അതേ ദിവസം തന്നെ മമത ബാനർജിയും അഭിഷേക് ബാനർജിയും കൊല്‍ക്കത്തയിലെ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എസ്‌ഐആർ മൂലം പശ്ചിമ ബംഗാളില്‍ ദിവസവും മൂന്നോ നാലോ പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. ഇതുവരെ 110 പേരാണ് ബംഗാളില്‍ ഇത്തരത്തില്‍ മരിച്ചതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരുമാണ് ഈ മരണങ്ങള്‍ക്ക് ഉത്തരവാദിയെന്നും മമത കുറ്റപ്പെടുത്തിയിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments