Breaking News

ലഹരിക്കെതിരെ ഫുട്ബോൾ മാമാങ്കം

കാഞ്ഞങ്ങാട് ജി വി എച്ച് എസ് എസ്സിലെ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ  ലഹരിക്കെതിരെ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു. സൗത്തിൻസ് പ്രീമിയർ ലീഗിൻ്റെ രണ്ടാമത്തെ സീസണാണ്  കൊവൽപ്പള്ളി ടർഫിൽ നടന്നത്. സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ, വിമുക്തി മിഷൻ, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്നേഹം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ഉപവാസ വാരത്തിൻ്റെ പ്രചരണാർത്ഥം കൂടിയാണ് ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചതെന്ന് കരിയർ മാസ്റ്റർ സമീർ സിദ്ധീഖി പറഞ്ഞു.

കുട്ടികൾ അഞ്ച് ടീമുകളായി തിരിഞ്ഞ് ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ടൂർണമെൻ്റ് സംഘാടനം, സ്പോൺസർഷിപ്പ് കണ്ടെത്തൽ, അച്ചടക്കം തുടങ്ങി എല്ലാ മേഖലയിലും കുട്ടികളുടെ നേതൃത്വമാണ്. അധ്യാപകർക്ക് മേൽനോട്ട ചുമതലയാണ്. ഇത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെ വിദ്യാർത്ഥികളിൽ നേതൃത്വ ഗുണം, സംഘാടന മികവ്, സംരംഭകത്വം, സാമ്പത്തിക അച്ചടക്കം തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി പ്രിൻസിപ്പൽ പി എസ് അരുൺ പറഞ്ഞു. 

പി ടി എ പ്രസിഡൻ്റും നഗരസഭാ കൗൺസിലറുമായ എൻ ഉണ്ണികൃഷ്ണൻ, ഹെഡ്മാസ്റ്റർ അബ്ദുൾ ബഷീർ, കരിയർ മാസ്റ്റർ സമീർ സിദ്ദിഖി, NSS പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, സ്റ്റാഫ് സെക്രട്ടറി കെ പി രഞ്ജിത്ത്, കായികാധ്യാപകൻ അബ്ദുൾ ഷുക്കൂർ, ജാഗ്രതാ സമിതി അംഗം ദാമോദരൻ, സ്കൂൾ ലീഡർ ഗോകുൽ രാജ്, റമീസ്,മുൻസിർ എന്നിവർ നേതൃത്വം നൽകി



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments