Breaking News

*ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം.**ഓട്ടോ തൊഴിലാളി യൂണിയൻ (സി. ഐ. ടി. യു) അജാനൂർ ഡിവിഷൻ സമ്മേളനം

അജാനൂർ  ഓട്ടോ തൊഴിലാളി യൂണിയൻ (സി. ഐ. ടി. യു) അജാനൂർ ഡിവിഷൻ സമ്മേളനം പ്രമോദ് ഇട്ടമ്മൽ, രഘുപള്ളത്തിങ്കാൽ, രാധാകൃഷ്ണൻ തുളിച്ചേരി എന്നിവരുടെ സ്മരണാർത്ഥം തയ്യാറാക്കിയ നഗർ അടോട്ട് എ.കെ. ജി ഭവനിൽ വെച്ച് നടന്നു. വെള്ളിക്കോത്ത് ജംങ്ങ്ഷനിൽ ഡിവിഷൻ പ്രസിഡണ്ട് പി. ആർ രാജുവിൻ്റ അധ്യക്ഷതയിൽ പതാക ഉയർത്തിയത്തോടുകൂടി സമ്മേളന നടപടികൾക്ക് തുടക്കമായി. ഓട്ടോ തൊഴിലാളി യൂണിയൻ (സി. ഐ. ടി.യു) ജില്ലാ പ്രസിഡണ്ട് പി. എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്ര തൊഴിലാളിവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്ത്വത്തിൽ ഫെബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. ചാമു ണ്ഡിക്കുന്ന് ചാലിങ്കാൽ റോഡ് മെക്കാഡം ടാർ ചെയ്ത് എത്രയും പെട്ടെന്ന് യാത്ര സുഖമമാക്കുക, ദേശീയപാത റോഡ് പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുക, മാണിക്കോത്ത് റെയിൽവേ മേൽപാലം നിർമ്മിച്ച് ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി പി.രാഘവൻ, ഏരിയ കമ്മറ്റി അംഗം സരസൻ പെരളം, കരുണാകരൻ ചാമുണ്ഡിക്കുന്ന്, എന്നിവർ സംസാരിച്ചു.  ഹരീഷ് ആനവാതുക്കാൽ രക്തസാക്ഷി പ്രമേയവും പ്രജിത്ത് മാണിക്കോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡിവിഷൻ സെക്രട്ടറി ഉണ്ണി പാലത്തിങ്കാൽ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വരവ് ചിലവ് കണക്കുകൾ ട്രഷർ രാജീവൻ കണ്ണികുളങ്ങര അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് - പി.ആർ രാജു,
വൈസ് പ്രസിഡണ്ട് - ഷാജി നോർത്ത്,
സെക്രട്ടറി - ഉണ്ണി പാലത്തിങ്കാൽ,
ജോയിൻ്റ് സെക്രട്ടറി - ഹരീഷ് പെരളം , ഖജാൻജി  രാജീവൻ കണ്ണികുളങ്ങര എന്നിവരെ തെരെഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments