Breaking News

സഹകരണ പെൻഷൻകാരുടെ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് – സംസ്ഥാന വാഹന ജാഥയ്ക്ക് മഞ്ചേശ്വരത്ത് തുടക്കം.

മഞ്ചേശ്വരം :   കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ പെൻഷൻകാരുടെ വിവിധ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായുള്ള സംസ്ഥാന സമരപ്രചരണ വാഹന ജാഥയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ നേതൃത്വം നൽകീ കൊണ്ട്  സമരപ്രചരണ വാഹന ജാഥയ്ക്ക് തുടക്കമായി.

ജാഥയുടെ കാസർഗോഡ് ജില്ലാ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് മഞ്ചേശ്വരം ഹൊസങ്കടിയിൽ നടന്നു.

 സ്വാഗതസംഘം കൺവീനർ ശ്രീ. കൃഷ്ണൻ മണിയാണി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ശ്രീ. കെ.ആർ. ജയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി എ.എം. മേരി ടീച്ചർ ജാഥ ഉദ്ഘാടനം ചെയ്തു.

സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ ശ്രീ. കെ. നീലകണ്ഠൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. യു.കെ. സൈഫുല്ല തങ്ങൾ, ബിജെപി ജില്ലാ കമ്മിറ്റി അംഗം ശ്രീ. യാദവ ബഡാജെ, സംഘടന സെക്രട്ടറി ശ്രീ. രാമകൃഷ്ണ കടമ്പാർ എന്നിവർ ആശംസകൾ നേർന്നു. സംഘടന പ്രസിഡന്റ് സി.വി. നാരായണൻ, സെക്രട്ടറി എം. വിജയൻ എന്നിവർ പങ്കെടുത്തു.

കാസർഗോഡ് ജില്ലയിൽ ജാഥയ്ക്ക്  വ്യാഴാഴ്ച രാവിലെ  മഞ്ചേശ്വരത്ത് സ്വീകരണം നൽകീ.
 തുടർന്ന് 11.00ന് കാസർഗോഡ്, 12.30ന് പെരുമ്പളം (പെഹൊസ്‌ദുർഗ്), 3.00ന് വെള്ളരിക്കുണ്ട്, 4.00ന് നീലേശ്വരം, 5.00ന് കാലിക്കടവിൽ സമാപനവും നടക്കും.

സഹകരണ പെൻഷൻകാരുടെ പ്രധാന ആവശ്യങ്ങളിൽ 2021 മുതൽ നിർത്തലാക്കിയ 10 ശതമാനം ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കി 15 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, മെഡിസെപ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക, പെൻഷൻ പരിധി വർധിപ്പിക്കുക, മെഡിക്കൽ അലവൻസ് ഉയർത്തുക, പെൻഷൻ ബോർഡ് ഫണ്ടിലേക്ക് സംഘങ്ങളുടെ വിഹിതം ഉറപ്പാക്കുക, പെൻഷൻ ബോർഡിൽ പെൻഷൻകാരുടെ പ്രതിനിധ്യത ജീവനക്കാരുടെ പ്രതിനിധ്യതയ്ക്ക് തുല്യമാക്കുക എന്നിവ ഉൾപ്പെടുന്നു.

കേരളത്തിലെ സഹകരണമേഖലയെ ഇന്നത്തെ നിലയിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സഹകരണ പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് നേതാക്കൾ വ്യക്തമാക്കി. ആവശ്യമായ ഫണ്ട് പെൻഷൻ ബോർഡിൽ ഉണ്ടായിട്ടും സർക്കാർ ഖജനാവിന് ബാധ്യതയില്ലാതെ അനുവദിക്കാവുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ പൊതുജന ശ്രദ്ധ ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് സമരം.

 ഇന്ന് തുടക്കം കുറിച്ച  സംസ്ഥാനതല വാഹന പ്രചരണ ജാഥ  ഫെബ്രുവരി 9 മുതൽ 17 വരെ സെക്രട്ടറിയേറ്റ് നടയിൽ റിലേ സത്യാഗ്രഹവും, ഫെബ്രുവരി 23 മുതൽ അനിശ്ചിതകാല നിരാഹാര സമരവും നടത്തുമെന്ന് സംഘടന അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments